Friday, September 13, 2019

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനു പിന്നില്‍

ഗള്‍ഫ് കുടിയേറ്റവും അതുവഴിയുണ്ടായ സാമ്പത്തിക മുന്നേറ്റവുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ/ആരോഗ്യ മേഖലകളുടെ മികവിന് വഴിവച്ചതെന്ന വാദമാണ് ഈ പോസ്റ്റിനു ആധാരം. ഗള്‍ഫ് വരുമാനം കേരളത്തിലെ ജനങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് പക്ഷെ അതാണ്‌ വിദ്യാഭ്യാസ/ആരോഗ്യ മേഖലയിലകളിലുണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനകാരണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനു തുടക്കം കുറിച്ച തീരുമാനങ്ങള്‍ ഉണ്ടായത് ബ്രട്ടീഷ് ഭരണകാലത്താണ്. 1817 തന്നെ കേണല്‍ മണ്‍റോടെ ഉപദേശപ്രകാരം റാണി ഗൗരിപാര്‍വതി ബായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ചിലവില്‍ പള്ളികൂടങ്ങള് സ്ഥാപിക്കാന്‍ ഉത്തരവിറക്കിയിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവ് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വേഗത കൂട്ടി, ക്രിസ്തുമത പ്രചരണത്തിനൊപ്പം തന്നെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും അവര്‍ സ്ഥാപിച്ചു. അതുവരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന വലിയ വിഭാഗം ജനങ്ങള്‍ക്കും വിദ്യഭ്യാസത്തിന് അവസരം ലഭിച്ചു. CMS / LMS തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഒക്കെ അക്കാലത്തു സ്ഥാപിത്മായതാണ്. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുകയും മറ്റു പ്രസ്ഥാനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചയ്തു. പത്തൊനബതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തന്നെ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ തിരുവിതാംകൂറിനും കൊച്ചിക്കും കഴിഞ്ഞിരുന്നു. നവോതഥാന മുന്നേറ്റങ്ങളും കര്‍ഷകസമരങ്ങളുമെല്ലാം നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ചയെ പ്രത്യക്ഷമായി തന്നെ സ്വോധീനിച്ചിട്ടുണ്ട്.

1956ലെ കേരളാ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിന്ന മലബാര്‍ മേഖലക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ മെച്ചപെടുത്തുകയും ചയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും നിലനിന്ന കുട്ടികളുടെ യാത്രാ സൌജന്യം മലബാറിലേക്കും വ്യാപിപ്പിച്ചു. 1957ല്‍ 2054 ആയിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം 1961 ആയപ്പോഴേക്കും3523 ആയി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു.

1957ല്‍ പ്രാഥമിക വിദ്യാഭ്യാസം കേരളാ സര്‍ക്കാര്‍ സൌജന്യമാക്കി തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ സൌജന്യ വിദ്യാഭ്യാസം ഹയര്‍സെക്കന്റി വരെ ദീര്‍ഘിപ്പിക്കുകയും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനായി ഉച്ചഭക്ഷണ പദ്ധതിയും സൌജന്യപാഠപുസ്തക പദ്ധതിയും ഗ്രാന്റുകളും പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി.

1951ല്‍ സ്വത്രന്ത്ര്യ ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 18% മാത്രം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 47% ആയിരുന്നു. 1961ലെ സെന്‍സസില്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 55%ആയും തുടര്‍ന്ന് 1971 ല്‍70% വും 1981ല്‍ 79%വും 1990ല്‍ 90% വുമായി ക്രമാനുഗതമായാണ് വളര്‍ന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിതാന്ത പരിശ്രമമുണ്ട്.

സാര്‍വത്രിക വിദ്യാഭ്യാസവും ചികിത്സാസൌകര്യങ്ങളും പൊതുവിതരണ സമ്പ്രദായവും ഭൂമിക്ക്മേല്‍ ലഭിച്ച അവകാശവും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.

വിവരങ്ങള്‍ ശേഖരിച്ചത്:
http://www.education.kerala.gov.in/downloads2014/expertcommitte732019.pdf
https://shodhganga.inflibnet.ac.in/bitstream/10603/6358/9/09_chapter%203.pdf
https://kerala.gov.in/literacy-rate-2011

Friday, November 13, 2015

ചര്‍ച്ച : ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കണോ വേണ്ടയോ?

(ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കണോ വേണ്ടയോ? എന്ന വിഷയത്തില്‍ കേരള ഫ്രീ തിങ്ക്‌ര്‍സ് ഫോറം സംഘടിപ്പിച്ച ചര്‍ച്ചയുടെ രത്നച്ചുരുക്കം)

രാഹുല്‍ ഈശ്വര്‍: ചില കാര്യങ്ങളില്‍ കറുപ്പ്ണ്ട് വെളുപ്പുണ്ട് ഗ്രേയുമുണ്ട്. ചിലകാര്യങ്ങളില്‍ "എസ്" ഉണ്ട് "നോ" ഉണ്ട് ഇതിനിടക്കുള്ള സ്പേസും ഉണ്ട്. അങ്ങനെ ഒരു മിടില്‍ ഗ്രൌണ്ട് സാധ്യമെങ്ങില്‍ അതാണ്‌ എന്റെ കാഴ്ചപാട്. (ആ..എന്തരോ എന്തോ) പിന്നെ ഒരു ഗ്രഫ് ഉയര്‍ത്തി കാണിച്ചു ഇതില്‍ സെന്‍ട്രലാണ് ഗാന്ധിജിടെ പോസിഷന്‍ പിന്നേ സെന്‍ട്രല്‍ റൈറ്റ്ണ് പട്ടേല്‍ സെന്‍ട്രല്‍ ലെഫ്ടാണ്' നെഹറു (വീഡിയോ ഇടക്ക് വച്ച് കാണുന്നവര് ഗാന്ധിജിയും പട്ടേലും നെഹറുവും ഏതോ ഫുട്ബോള്‍ മാച് കളിക്കാന്‍ പോയേനെ പറ്റിയാണോന്നു സംശയിചാ കുറ്റം പറയാന്‍ പറ്റൂല)

പിന്നെ ഇടക്ക് ഇടക്ക് ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 48ന്നും "ഉന്നീസവ് പൈന്താല്സ് മേം ഗന്ധിജിനെ നെ കഹാ ധാ" ടൈപ്പ് ടയലോഗും വിളിച്ചു പറയുന്നുണ്ട്. (അദ്ധേഹത്തിന്റെ തുറുപ്പുഗുലാന്‍ ശബരിമലയും വാവര്സാമിയും ഈ ചര്‍ച്ചയിലും അദ്ദേഹം മറക്കാതെ എടുത്തു വീശിട്ടുണ്ട്)

രവിചന്ദ്രന്‍ മാഷ്‌: ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കാന്‍ പാടില്ലന്നു മാത്രമല്ല ബീഫ്‌ നിരോധനം നിലവിലുള്ള സ്റ്റേറ്റ്കളിലെ തീരുമാനം പുനപരിശോദിക്കുകയും വേണം എന്ന് നിലപാട് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങള്‍ പശുവിനെ കഴിക്കണ്ട പക്ഷെ അത് മറ്റൊരാള്‍ കഴിക്കണ്ടാന്നു പറയുന്നത് എന്തിനാണ്? അതായതുത്തമാ നിങ്ങളുടെ സഹോദരിയെ നിങള്‍ സഹോദരിയായ്‌ തന്നെ കണ്ടോളൂ പക്ഷെ അതെ അഭിപ്രായം നിങളുടെ അളിയനോട് പോയ് പറഞ്ഞാ എങ്ങനെയിരിക്കും?

മോഡറെറ്റ്ര്‍: ലോകത്തിലെ 27% പട്ടിണികാരു ജീവിക്കുന്ന രാജ്യത്തു ജനങ്ങള്‍ എന്ത് കഴിക്കണമെന്നല്ല ആവര്‍ക്ക്എന്തങ്കിലും കഴിക്കുന്നതിനുള്ള നിടപടിയാണ് ഒരു ജനകീയ ഭരണകൂടം സ്വീകരിക്കേണ്ടത്.

ചര്‍ച്ചയുടെ വീഡിയോ യൂടുബില്‍ കാണാം. Debate: Should Beef be Banned In India?

Wednesday, October 30, 2013

ഫിസിക്സിനുള്ള നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക്...

സ്വലേ: ചരിത്രത്തില്‍ ആദ്യമായി ഫിസിക്സിന്റെ നോബല്‍ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ നേടി. നോബല്‍  പ്രൈസ്ന്റെ ചരിത്രത്തില്‍ തന്നെ ഭൌതികശാസ്ത്രഞന്‍ അല്ലാത്ത ഒരാളിന് സമ്മാനം നല്കിട്ടില്ലാത്തപോഴാണ് ഫിസിക്സില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിലെ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ ഈ നേട്ടത്തിലൂടെ ശാസ്ത്രലോകത്തെ ഞെട്ടിചിരിക്കുന്നത്. 

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ  ഒരു കൂട്ടം ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരാണ് ഈ നേട്ടം സ്വന്ത്മാക്കിയത്, പ്രതിപക്ഷ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിടെ കാറിനു നേരെയുണ്ടായ കല്ലേറും അതിനെ തുടര്‍ന്നുണ്ടായ ചാനല്‍ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഭൌതികശാസ്ത്ര നിഗമനങ്ങള്മാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയത്. പാഞ്ഞുവരുന്ന കല്ലിന്റെ  പിണ്ഡത്തെയും വെലോസിറ്റിയും ഗതിവ്യതിയാനത്തെയും പറ്റി ഭൌതികശാസ്ത്രത്തില്‍ നിലനിന്നിരുന്ന അവ്യക്തതകള്‍ ഇല്ലതാക്കുന്നതാണ് ഇവരുടെ പഠനം. "ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിനു ശേഷമുണ്ടായ സുപ്രധാന സംഭവം മെന്നാണ് കല്ലേറിനെ പറ്റി അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാനും സുപ്രസിദ്ധ ശാസ്ത്രഞ്ഞനുമായ ഡോ: ഹാര്‍ലി ഡേവിസണ്‍ അഭിപ്രായപെട്ടത്‌.അമേരിക്കയിലെ പൊതുപ്രവര്‍ത്തകര്‍ ഇവരെ മാതൃകയാക്കണമെന്നു പ്രസിടന്റ്റ്‌ ഒബാമ പറഞ്ഞു. 

കാറിനു നേരെയുണ്ടായ കല്ലേറില്‍ പരുക്ക്പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ഹര്‍ത്താല്‍ വേണ്ടാന്നു വയ്ക്കുകയും ചെയത മുഖ്യമന്ത്രിക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് അവസാന നിമിഷം നിരാഹരിച്ചു.  സൌരോര്‍ജ്ജ വികസനത്തിന്‌ താന്‍ നടത്തിയ പഠനങ്ങള്‍  ഭൌതികശാസ്ത്ര അവാര്‍ഡ് കമ്മറ്റി പരിഗണിക്കാതിരുന്നതാണ് സമാധാനത്തിനുള്ള സമ്മാനം നിരസിക്കാന്‍ കാരണമെന്ന് അദേഹത്തിന്റെ ഓഫീസ്മായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.