തിരുവിതാംകൂര്‍ മഹാരാജാവും പ്രശസ്ത സംഗീതന്ജനുമായ ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ വളരെ പ്രസിദ്ധമായ കീര്‍ത്തനം. "ബ്രിന്ദാവന്‍ സാരംഗി " എന്ന രാഗത്തിലാണ് ഈ കീര്‍ത്തനം ചിട്ടപെടുത്തിയിട്ടുള്ളത്. ഈ പാട്ടിനോടുള്ള അതിയായ ഇഷ്ടം കൊണ്ട് ബ്ലോഗില്‍ ചേര്‍ത്തു.
പല്ലവി
ചലിയേ കുംചന് മോ തും
ഹം മില് ശ്യാംമ് ഹരീ
അനുപല്ലവി
1) ദേഖോ ജമുനാരേ ബഹി സുന്ദര് -അതീ നീര് ഭരീ
2) ഝോഡിയെ കേസേ മോകും മേ തോ -തേരോ ഹാദ് ധരീ
3) സുനിയേ കോയല് കേ ബോല് -പിയാ ക്യാ കഹരീ
പല്ലവി
പ്രിയ സഖീ ! നമുക്ക് ആ വള്ളികുടിലിലേക്ക് പോകാം,
അവിടെ പോയി സുന്ദരനായ കൃഷ്ണനെ കാണാം.
അനുപല്ലവി
യമുനാ നദി മനോഹരമായി ഒഴുകുന്നത് നീ കാണുന്നില്ലേ?
എന്നെ കൂടാതെ എങ്ങനെ പോകും സഖീ, ഞാന്‍ നിന്റെ കൈയില്‍ പിടിചിരിക്കുകയല്ലേ.
നീ ആ കുയിലിന്റെ പാട്ട് കേള്‍ക്കു, അത് പ്രിയന്‍റെ വാക്ക് തന്നെയല്ലേ?