Thursday, July 7, 2011

എന്റെ കഥയുടെ പേര്, "ആദ്യ കൂടികാഴ്ച" ... ഡിങ്ങ്....ങ്ങ്....

പതിവ് പോലെ അന്നും സൂര്യന്‍ കിഴക്ക് ഉദിച്ചു, ടിന്റുമോന്‍ അതിരാവിലെ 8മണിക്ക് രണ്ടുകണ്ണും വലിച്ചു തുറന്നു... ഡര്‍ര്‍....ര്‍...ര്‍..., ടിന്റുമോന്‍ അതീവ സന്തോഷവാനായിരുന്നു ഇന്നാണ് ആ സുദിനം, ഇന്നാണ് ടിന്റുമോന്‍ പിങ്കിമോളെ പെണ്ണ് കാണാന്‍ പോകുന്നത്. ടിന്റുമോന്‍ പെട്ടന്ന് റെഡി ആയി ഫെയര്‍ & ലൌലി 100gm എടുത്തു അഞ്ചു മില്ലി ഏഷ്യന്‍ പെയിന്റില്‍ ചാലിച്ച് തേചു നിറക്കുറവ് അഡ്ജസ്റ്റ് ചയ്തു, രാവിലെ 10.30നു തന്നെ ബ്രോക്കര് കുട്ടപ്പന്‍ ചേട്ടനെയും പാചു അമ്മാവനെയും കൂട്ടി  കഥാനായികയുടെ വീട്ടിലെത്തി ഭാവി അമ്മായിഅപ്പന്‍ ഞങ്ങളെ സ്വീകരിച്ഇരുത്തി "വരു..വരൂ ഇരിക്ക്, ദാ ഇതാണ് പെണ്ണിന്റെ അമ്മാവന്‍, ദെ ഇതു എന്റെ മോന്‍, ഇപോ BSc പഠിക്കാ (അളിയോ...തമ്പി അളിയോ)  , പിന്നെ അങ്ങേരുടെയം അമ്മാവന്റെയും എന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടായിരുന്നു വര്‍ത്താനം പറച്ചില്‍. (ഒന്ന് നിര്‍ത്തുന്റെ അമ്മാവാ കഥാ നായികയോട് രംഗപ്രവേശം ചയ്യാന്‍ പറയു) ...എന്റെ ആത്മഗതം ദൈവം കേട്ടു "ഡീ ചായ കൊണ്ട് വരാന്‍ പറയ്"  മോനെ മനസിലൊരു ലഡ്ഡു പൊട്ടി .....ഡിങ്ങ് ....ഡിങ്ങ് ....(ഈ പുരാവസ്തുക്കള്‍ ചുറ്റം ഇരിക്കുബോള്‍ എങ്ങനാ എന്റെ നായികയെ ഒന്ന് നേരെ നോക്കുന്നെ, ഹും വരട്ടെ രണ്ടും കല്‍പ്പിച്ചു നോക്കാം..ഹല്ല പിന്നെ) നായിക ചായയുമായി  മന്ദം മന്ദം കടന്നു വന്നു (ലവള് സാരിയില്‍ അല്ല ചുരിദാറിലാ മുല്ലപൂവും ഇല്ല...എന്റെ സ്വോപ്നത്തിലെ പെണ്ണുകാണല്‍ എങ്ങനെ അല്ലായിരുന്നു...ആ പോട്ട്) അവള്‍ അല്പം നാണത്തോടെ ചിരിച്ചു കൊണ്ട് ചായ എന്റെ നേരെ നീട്ടി, ഞാന്‍ ആ ചായ മേടിച് ടീപോയില്‍ വച്ച് എന്നിട്ട് നായികേ ഒന്നൂടെ നോക്കി (ഹും...ലുക്ക്‌ ഒകെ, ഇനി ജനറല്‍  നോളജ് ടെസ്റ്റ്‌ കൂടി പാസായാല്‍ ഇവള്‍ക്ക് ലൈഫിന്റെ പാതി ടികെറ്റ്‌ കൊടുക്കാം) പിന്നെ അവിടെ നടന്ന സംസാരം ഒന്നും ചെവിയില്‍ കേറില്ല..അവളുടെ മുഖം / ആ നാണതോടെയുള്ള  ചിരി അത് മനസിന്റെ സ്ക്രീനില്‍ മാറി മാറി കാണിക്കുന്നു...ഇടക്ക് കുട്ടപ്പന്‍ ചേട്ടന്‍ എന്നെ തട്ടി പറഞ്ഞു "എന്തേലും ചോദിയ്ക്കാന്‍ ഉണ്ട്ടെല്‍ പോയി ചോദിക്ക്..." ഞാന്‍  നായിക നില്ക്കുന്നടുത്തേക്ക് നടന്നു അകെ ഒരു പരിഭ്രമം, എന്ത് ചോദിക്കും ആദ്യം പേര് ചോദിക്കാം..അല്ലേല്‍ അത് വേണ്ട, ..."ഹ..ഹലോ.. "  എവിടാ പഠിച്ചേ? "മാര്‍ ഇവനിയോസിലായിരുന്നു" ഏതാ കോഴ്സ് ? "BSc - Physics" ...OK,  ഇപ്പോള്‍ എന്ത് ചെയ്യുന്നു ? "ഒന്നും ചെയ്യുന്നില്ല ...." ങേ ...അതെന്താ പ്ലസ്‌ടുനു പോകാരുന്നല്ലോ..." ഡിംഗ്...... നായക ടിന്റുമോനെ ഒന്ന് തുറിച്ചു നോക്കി o_O എന്നിട്ട് ചിരി അടക്കാന്‍ പാട്‌പെടുന്നു, പെട്ടന്ന് ടിന്റുമോന്റെ ബുദ്ധി ഉണര്‍ന്നു..."ഹല്ലാ ഐ മീന്‍ എംഎസി..." പിന്നെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി ഉണ്ടായില്ല ...."ഒകെ, കാണാം" പറഞ്ഞു ടിന്റുമോന്‍ ഒരു വിധം അവിടന്ന് എസ്കേപ്പായി.... മാനവും പോച്ച്...മര്യാദയും പോച്ച് ... "ഹെന്റെ ശ്രീ പപ്പനാവ ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരബദ്ധം പറ്റല്ലേ..."

"എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ?
എന്തെല്ലാം..എന്തെല്ലാം..മോഹങ്ങളാണെന്നോ?
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കുതങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്‌
ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല" !!!  
(നോട്ട് ദ പോയിന്റ് : കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം മാത്രം)