നട്ടുച്ചക്ക് ചിന്ത കാടുകയറാന്‍ തുടങ്ങി, കാട്ടുപൂക്കള്‍ അതിരിട്ട വഴികളിലൂടെ അവന്‍ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടന്നു ചുറ്റും മനോഹരമായ കാനനകാഴ്ചകള്‍. കാറ്റിലാടി പുഞ്ചിരി തൂകുന്ന കാട്ടുപൂക്കള്‍ അവയെ വട്ടമിട്ടു പറക്കുന്ന കുഞ്ഞുശലഭങ്ങള്‍. തടവറയില്‍ നിന്ന് മോചിതനായ ജീവപര്യന്തക്കാരനെ പോലെ ചിന്ത ഉന്മാതിയായി ലക്ഷ്യബോധമില്ലാതെ ഇല്ലാത്ത വഴികളിലൂടെ അവന്‍ വേഗത്തില്‍ നടന്നു പൂക്കള്‍ അതിരിട്ട കാട്ടുവഴികള്‍ മാഞ്ഞു മാഞ്ഞു ഇല്ലാണ്ടായി ദൂരെയെവിടയോ കേട്ട പക്ഷിയുടെ പാട്ട് ലക്ഷ്യമാക്കി ചിന്തപിന്നെയും നടന്നു, പിന്നെ പിന്നെ പക്ഷിടെ പാട്ടു കേള്‍ക്കാതെയായി കൊടുംകാട്ടില്‍ ചിന്ത എങ്ങോട്ടു പോകണമെന്നറിയാതെ അന്തിച്ചു നിന്നു. ചുറ്റും അന്ധകാരവും ചീവീടുകളുടെ അലോസരശബ്ദവും അലറിവിളിച്ചു ചിന്ത ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ദൂരേക്ക് ഓടും തോറും അന്ധകാരം കൂടി കൂടി വന്നു മുള്‍ചെടികളില്‍ കുരങ്ങി കാലുകള്‍ വരഞ്ഞു കീറി അന്ധകാരത്തെ ഭയന്നോടിയ ചിന്ത കാട്ടുമരത്തിലിടിച് ബോധരഹിതനായി.
അടുത്ത പ്രഭാതത്തില്‍ ചിന്ത മറ്റൊരു വഴിലൂടെ പിന്നെയും കാട്കയറും ...
