അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍
- പഴുത്ത മാങ്ങ – മീഡിയം 2 എണ്ണം
- മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
- മുളകു പൊടി – ഒരു സ്പൂണ്‍
- പച്ച മുളക് – 5 എണ്ണം
- ഉപ്പ് – പാകത്തിന്
- തേങ്ങ ചുരണ്ടിയത് – 1 കപ്പ്
- ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
- കടുക് – അര ടേബിള്‍ സ്പൂണ്‍
- ചുവന്ന മുളക് – 3-4 എണ്ണം
- കറിവേപ്പില – ഒരു തണ്ട്
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- തൈര് – ഒന്നരകപ്പ്
- ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം :
ഈ കറിയിലെ നായകനായ മാമ്പഴത്തിനെ ചെറിയ കക്ഷണങ്ങളായി മുറിച് മഞ്ഞളും രണ്ടായി കീറിയ പച്ചമുളകുകളും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും ഇഞ്ചിയും കൂടി നന്നായി അരച്ച് ആ കുഴമ്പ് വേവിച്ച മാമ്പഴത്തില്‍ ചേര്‍ത്തിളക്കുക. ഇനി അടുപ്പിലെ തീ കുറച്ച ശേഷം തരിഇല്ലാതെ നന്നായി കലക്കിയ തൈരു ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച് ഉലുവപൊടിയും ചേര്‍ത്തിളക്കിയാല്‍ നല്ല ഗ്രഹാതുരത തുളുബുന്ന മാമ്പഴ പുളിശ്ശേരി റെഡി.
(രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇവന്‍ അരങ്ങത് നിക്കും എന്നതും ഒരു മേന്മയാണ്)

No comments:
Post a Comment