Friday, September 13, 2019

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനു പിന്നില്‍

ഗള്‍ഫ് കുടിയേറ്റവും അതുവഴിയുണ്ടായ സാമ്പത്തിക മുന്നേറ്റവുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ/ആരോഗ്യ മേഖലകളുടെ മികവിന് വഴിവച്ചതെന്ന വാദമാണ് ഈ പോസ്റ്റിനു ആധാരം. ഗള്‍ഫ് വരുമാനം കേരളത്തിലെ ജനങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് പക്ഷെ അതാണ്‌ വിദ്യാഭ്യാസ/ആരോഗ്യ മേഖലയിലകളിലുണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനകാരണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനു തുടക്കം കുറിച്ച തീരുമാനങ്ങള്‍ ഉണ്ടായത് ബ്രട്ടീഷ് ഭരണകാലത്താണ്. 1817 തന്നെ കേണല്‍ മണ്‍റോടെ ഉപദേശപ്രകാരം റാണി ഗൗരിപാര്‍വതി ബായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ചിലവില്‍ പള്ളികൂടങ്ങള് സ്ഥാപിക്കാന്‍ ഉത്തരവിറക്കിയിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവ് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വേഗത കൂട്ടി, ക്രിസ്തുമത പ്രചരണത്തിനൊപ്പം തന്നെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും അവര്‍ സ്ഥാപിച്ചു. അതുവരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന വലിയ വിഭാഗം ജനങ്ങള്‍ക്കും വിദ്യഭ്യാസത്തിന് അവസരം ലഭിച്ചു. CMS / LMS തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഒക്കെ അക്കാലത്തു സ്ഥാപിത്മായതാണ്. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുകയും മറ്റു പ്രസ്ഥാനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചയ്തു. പത്തൊനബതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തന്നെ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ തിരുവിതാംകൂറിനും കൊച്ചിക്കും കഴിഞ്ഞിരുന്നു. നവോതഥാന മുന്നേറ്റങ്ങളും കര്‍ഷകസമരങ്ങളുമെല്ലാം നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ചയെ പ്രത്യക്ഷമായി തന്നെ സ്വോധീനിച്ചിട്ടുണ്ട്.

1956ലെ കേരളാ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിന്ന മലബാര്‍ മേഖലക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ മെച്ചപെടുത്തുകയും ചയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും നിലനിന്ന കുട്ടികളുടെ യാത്രാ സൌജന്യം മലബാറിലേക്കും വ്യാപിപ്പിച്ചു. 1957ല്‍ 2054 ആയിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം 1961 ആയപ്പോഴേക്കും3523 ആയി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു.

1957ല്‍ പ്രാഥമിക വിദ്യാഭ്യാസം കേരളാ സര്‍ക്കാര്‍ സൌജന്യമാക്കി തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ സൌജന്യ വിദ്യാഭ്യാസം ഹയര്‍സെക്കന്റി വരെ ദീര്‍ഘിപ്പിക്കുകയും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനായി ഉച്ചഭക്ഷണ പദ്ധതിയും സൌജന്യപാഠപുസ്തക പദ്ധതിയും ഗ്രാന്റുകളും പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി.

1951ല്‍ സ്വത്രന്ത്ര്യ ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 18% മാത്രം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 47% ആയിരുന്നു. 1961ലെ സെന്‍സസില്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 55%ആയും തുടര്‍ന്ന് 1971 ല്‍70% വും 1981ല്‍ 79%വും 1990ല്‍ 90% വുമായി ക്രമാനുഗതമായാണ് വളര്‍ന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിതാന്ത പരിശ്രമമുണ്ട്.

സാര്‍വത്രിക വിദ്യാഭ്യാസവും ചികിത്സാസൌകര്യങ്ങളും പൊതുവിതരണ സമ്പ്രദായവും ഭൂമിക്ക്മേല്‍ ലഭിച്ച അവകാശവും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.

വിവരങ്ങള്‍ ശേഖരിച്ചത്:
http://www.education.kerala.gov.in/downloads2014/expertcommitte732019.pdf
https://shodhganga.inflibnet.ac.in/bitstream/10603/6358/9/09_chapter%203.pdf
https://kerala.gov.in/literacy-rate-2011

No comments:

Post a Comment