ഫോടോഷോപ്പിലെ ആദ്യ പെയിന്റിംഗ് പരിശ്രമം, തുണി ഒകെ വരയ്ക്കാന്‍ പഠിച്ചു വരുന്നയൂള്ളൂ, അതോണ്ട് ഇതൊരു നഗ്നചിത്രം. നിങള്‍ ഇപ്രവശ്യത്തെക്ക് എന്നോട് ക്ഷമി.
Wednesday, June 29, 2011
Saturday, April 23, 2011
ചലിയേ കുംചന് മോ തും
തിരുവിതാംകൂര്‍ മഹാരാജാവും പ്രശസ്ത സംഗീതന്ജനുമായ ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ വളരെ പ്രസിദ്ധമായ കീര്‍ത്തനം. "ബ്രിന്ദാവന്‍ സാരംഗി " എന്ന രാഗത്തിലാണ് ഈ കീര്‍ത്തനം ചിട്ടപെടുത്തിയിട്ടുള്ളത്. ഈ പാട്ടിനോടുള്ള അതിയായ ഇഷ്ടം കൊണ്ട് ബ്ലോഗില്‍ ചേര്‍ത്തു.
പല്ലവി
ചലിയേ കുംചന് മോ തും
ഹം മില് ശ്യാംമ് ഹരീ
അനുപല്ലവി
1) ദേഖോ ജമുനാരേ ബഹി സുന്ദര് -അതീ നീര് ഭരീ
2) ഝോഡിയെ കേസേ മോകും മേ തോ -തേരോ ഹാദ് ധരീ
3) സുനിയേ കോയല് കേ ബോല് -പിയാ ക്യാ കഹരീ
പല്ലവി
പ്രിയ സഖീ ! നമുക്ക് ആ വള്ളികുടിലിലേക്ക് പോകാം,
അവിടെ പോയി സുന്ദരനായ കൃഷ്ണനെ കാണാം.
അനുപല്ലവി
യമുനാ നദി മനോഹരമായി ഒഴുകുന്നത് നീ കാണുന്നില്ലേ?
എന്നെ കൂടാതെ എങ്ങനെ പോകും സഖീ, ഞാന്‍ നിന്റെ കൈയില്‍ പിടിചിരിക്കുകയല്ലേ.
നീ ആ കുയിലിന്റെ പാട്ട് കേള്‍ക്കു, അത് പ്രിയന്‍റെ വാക്ക് തന്നെയല്ലേ?
Friday, February 18, 2011
ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂവണിയുമോ?
ഈ വേള്‍ഡ് കപ്പില്‍ മറ്റേതു ടീമിനെക്കളും വിജയ സാധ്യത ഇന്ത്യക്കുണ്ട്, മുഖ്യമായും ഇന്ത്യയില്‍ വച്ച് ഇന്ത്യന്‍ ടീമിനെ കീഴടക്കുക അത്ര എളുപ്പമല്ല. സേവാഗ്, സച്ചിന്‍, ഗംഭീര്‍, ധോനി, യുവരാജ്, കോഹിലി, പഠാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്പിന്നിനെ തുണക്കുന്ന പിചുകളില്‍ ഹര്‍ഭജന്‍ നയിക്കുന്ന സ്പിന്നെര്സില്‍ ആവും ഇന്ത്യന്‍ ബോളിംഗ് പ്രതീക്ഷ.
മികച്ച ഫാസ്റ്റ് ബോളെര്‍സ് ഇല്ലയെന്നതാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ന്യൂനത സഹീര്‍ഖാന്‍ മികവ് പുലര്‍ത്തുന്നുണ്ടങ്കിലും മറ്റു ഫാസ്റ്റ് ബോളെര്‍സ് ഒന്നും സ്ഥിരതയുള്ള പ്രകടനം നടത്തുന്നില്ല, ആദ്യ ഓവറുകളില്‍ തന്നെ വിക്കെറ്റ് നേടി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബോളെര്‍സ് പാടുപെടേണ്ടി വരും.
ബോളിങ്ങിലെ കുറവ് ബാറ്റിങ്ങില്‍ പരിഹരിക്കാനാവും ഇന്ത്യയുടെ ശ്രമം മികച്ച ഓപ്പണിഗ് കിട്ടിയാല്‍ ഇന്ത്യ വല്യ സ്കോറുകള്‍ പടുത്തുയര്‍ത്തുമെന്നു ഉറപ്പാണ് അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഇന്നിഗ്സില്‍ സെവാങ്ങിന്റെ ഫോം നിര്‍ണ്ണായകമാകും. സെവാങ്ങിനോപ്പം സച്ചിന്‍ ഓപ്പണ്‍ ചെയ്യുന്നതിന് പകരം ഗംഭീറിനെ നിയോഗിക്കുകയും അനുഭവസമ്പന്നനായ സച്ചിനെ ഫസ്റ്റ്ഡൌണ്‍ പൊസിഷനില്‍ ഇറക്കുകയും ചെയ്‌താല്‍ ഇന്ത്യന്‍ മധ്യനിരയുടെ പെട്ടന്നുള്ള ഇടിഞ്ഞു വീഴല്‍ ഒഴിവാക്കാം. അവസാന ഓവറുകളില്‍ പഠാനും യുവരാജും നടത്തുന്ന വെടികെട്ടും കാണികളെ രസിപ്പിക്കും. ധോനിയുടെ മികച്ച ക്യപ്ടന്‍സിയും ക്രിസ്ടന്റെ തന്ത്രങ്ങളും ഇന്ത്യക്ക് കപ്പ് നേടികൊടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. (വിശ്വാസം അതല്ലേ എല്ലാം !)
Subscribe to:
Posts (Atom)

