Friday, August 23, 2013

ഒരു കുട്ടി കവിത




ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയില്‍ നിറയെ മരമുണ്ട് പൂത്തു നിക്കണ മരമുണ്ട്
പൂവില്‍ നിറയെ തേനുണ്ട് തേന്കുടിക്കാന്‍ വണ്ട്‌ ഉണ്ട്
പാറി നടക്കണ കിളിയുണ്ട് പാട്ടുപാടണ കുയിലുണ്ട് !

മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
തുള്ളി ഓടാണ മാനുണ്ട് ചാടി നടക്കണ മുയലുണ്ട്
പാഞ്ഞുവരുന്ന പുലിയുണ്ട് പാത്തിരിക്കണ നരിയുണ്ട്
കാട്ടില്‍ നിറയെ കിളിയുണ്ട് കലപില കൂട്ടണ കിളിയുണ്ട് !

കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയിലെ നീരിനു കുളിരുണ്ട്  കാട്ടുചോല കുളിരുണ്ട്
പുഴയില്‍ നിറയെ മീനുണ്ട് തുള്ളി ചാടണ മീനുണ്ട്
കളകളമൊഴുകി കാടുചുറ്റി നാട്ടിലെത്തണ പുഴയുണ്ട് !

പുഴയോരത്തൊരു നാടുണ്ട് ആളുകള്‍ പാര്‍ക്കണ വീടുണ്ട്
തേവര് വാഴണ കാവുണ്ട് കാവില്‍ ആല്‍മരമൊന്നുണ്ട്
ആമ്പല് പൂക്കണ കുളമുണ്ട് പച്ചവിരിച്ചൊരു വയലുണ്ട്
പൈയ്യുകള്‍ മേയണ മേടുണ്ട് പാല് ചുരത്തണ പശുവുണ്ട് !

അങ്ങ് ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയോരത്തൊരു നാടുണ്ട് തേവര് വാഴണ കാവുണ്ട് !




Sunday, August 18, 2013

റിബല്‍


അമ്മ പറഞ്ഞു സ്കൂളില്‍ പോ
ഞാന്‍ സിനിമക്ക് പോയി റിബലായി ! 
അച്ഛന്‍ പറഞ്ഞു ടുഷന് പോ
ഞാന്‍ ക്രിക്കെറ്റ് കളിചു റിബലായി ! 
മാഷ്‌ പറഞ്ഞു പഠിച്ചു ജയ്ക്കാന്‍
ഞാന്‍ കോപ്പി അടിച്ചു റിബലായി !

ചിത്രത്തിന് കടപാട് : ഗൂഗിള്‍

Wednesday, March 20, 2013

എഗ്ഗ് സലാഡ്‌


സലാഡ്‌ കഴിക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ലളിതവും ആരോഗ്യകരവുമായ വിഭവമാണ് എഗ് സലാഡ്‌.. പത്തു മിനിട്ടിനുള്ളില്‍ ഇതു തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍ (ഒരു മുട്ടയും അല്ലറചില്ലറ സലാഡ്‌പച്ചക്കറികളും) 

മുട്ട                         - ഒന്ന് (APL അസുഖക്കാര്‍ക്ക് മുട്ടയുടെ വെള്ളമാത്രം മതിയാകും)

ഉപ്പ്                       - പാകത്തിന്
കുരുമുളക് പൊടി  - പാകത്തിന്
എണ്ണ                    - 1 സ്പൂണ്‍

സവോള                - ചെറുത്‌ ഒന്ന്
തക്കാളി                 - ചെറുത്‌ ഒന്ന് (കുരുകളഞ്ഞു വൃത്തിയാക്കിയത്)
ലറ്റൂസ്                   - മൂന്നു ഇതളുകള്‍
ക്യാപിസിക്കം       - ഒരു മുറി
ക്യാരറ്റ്                   - ചെറുത്‌ ഒന്ന് (തോരന് അരിയുന്നതുപോലെ ചെറുതായി)

തവയില്‍ എണ്ണ തടവി മുട്ട കുത്തി പൊരിക്കുക (scrambled egg)  എന്നിട്ട്‌ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ക്കുക ഉപ്പും കുരുമുളകും ചേര്‍ത്തു ഇളക്കുക ചേര്‍ത്ത് അധികം വേവിക്കരുത് ചെറുതായി വാടിയാല്‍ മതിയാകും. എഗ്ഗ് സലാട് റെഡി !