Wednesday, September 11, 2013
Saturday, August 31, 2013
അബോധമനസ്
പലപ്പോഴും പലരെയും മനസിലാക്കാന്‍ കഴിയാതെ പോയിന്നു തോന്നീട്ടുണ്ട് ഇപ്പോള്‍ എന്നെതന്നെ എനിക്ക് മനസിലാകുന്നില്ല. മനസും ബോധവും രണ്ടുവഴിക്ക് സഞ്ചരിക്കുന്നു, മുന്നിലുള്ളത് അഗാതമായ കൊക്കയാണന്നു ബോധ്യമായിട്ടും അബോധമനസ് എന്നെയും വലിച്ചിഴച്ചു മുന്നിലേക്ക് തന്നെ നടക്കുന്നു.
ഭ്രാന്തമനസ് മുന്നിലെ കൊക്കെലേക്ക് എന്നെയും കൊണ്ട് ചാടും, താഴ്വരയിലെ പാറകളില്‍ അവനെന്നെ തല്ലിയുടച്ച് സ്വോതന്ത്ര്യം നേടും എന്നെ ഉപേഷിച്ച് മനസുമാത്രം അവസാനിചിടത്തുന്നിനും ആരംഭത്തിലേക്ക് തിരിച്ചു നടക്കും, പിന്നിട്ട വഴികളില്‍ ഞാനില്ലാത്ത മനസ് അലഞ്ഞുനടക്കും.
Friday, August 23, 2013
ഒരു കുട്ടി കവിത
മലയില്‍ നിറയെ മരമുണ്ട് പൂത്തു നിക്കണ മരമുണ്ട്
പൂവില്‍ നിറയെ തേനുണ്ട് തേന്കുടിക്കാന്‍ വണ്ട് ഉണ്ട്
പാറി നടക്കണ കിളിയുണ്ട് പാട്ടുപാടണ കുയിലുണ്ട് !
മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
തുള്ളി ഓടാണ മാനുണ്ട് ചാടി നടക്കണ മുയലുണ്ട്
പാഞ്ഞുവരുന്ന പുലിയുണ്ട് പാത്തിരിക്കണ നരിയുണ്ട്
കാട്ടില്‍ നിറയെ കിളിയുണ്ട് കലപില കൂട്ടണ കിളിയുണ്ട് !
കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയിലെ നീരിനു കുളിരുണ്ട് കാട്ടുചോല കുളിരുണ്ട്
പുഴയില്‍ നിറയെ മീനുണ്ട് തുള്ളി ചാടണ മീനുണ്ട്
കളകളമൊഴുകി കാടുചുറ്റി നാട്ടിലെത്തണ പുഴയുണ്ട് !
കളകളമൊഴുകി കാടുചുറ്റി നാട്ടിലെത്തണ പുഴയുണ്ട് !
പുഴയോരത്തൊരു നാടുണ്ട് ആളുകള്‍ പാര്‍ക്കണ വീടുണ്ട്
തേവര് വാഴണ കാവുണ്ട് കാവില്‍ ആല്‍മരമൊന്നുണ്ട്
ആമ്പല് പൂക്കണ കുളമുണ്ട് പച്ചവിരിച്ചൊരു വയലുണ്ട്
പൈയ്യുകള്‍ മേയണ മേടുണ്ട് പാല് ചുരത്തണ പശുവുണ്ട് !
അങ്ങ് ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയോരത്തൊരു നാടുണ്ട് തേവര് വാഴണ കാവുണ്ട് !
Subscribe to:
Posts (Atom)

