Wednesday, October 30, 2013

ഫിസിക്സിനുള്ള നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക്...

സ്വലേ: ചരിത്രത്തില്‍ ആദ്യമായി ഫിസിക്സിന്റെ നോബല്‍ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ നേടി. നോബല്‍  പ്രൈസ്ന്റെ ചരിത്രത്തില്‍ തന്നെ ഭൌതികശാസ്ത്രഞന്‍ അല്ലാത്ത ഒരാളിന് സമ്മാനം നല്കിട്ടില്ലാത്തപോഴാണ് ഫിസിക്സില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിലെ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ ഈ നേട്ടത്തിലൂടെ ശാസ്ത്രലോകത്തെ ഞെട്ടിചിരിക്കുന്നത്. 

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ  ഒരു കൂട്ടം ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരാണ് ഈ നേട്ടം സ്വന്ത്മാക്കിയത്, പ്രതിപക്ഷ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിടെ കാറിനു നേരെയുണ്ടായ കല്ലേറും അതിനെ തുടര്‍ന്നുണ്ടായ ചാനല്‍ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഭൌതികശാസ്ത്ര നിഗമനങ്ങള്മാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയത്. പാഞ്ഞുവരുന്ന കല്ലിന്റെ  പിണ്ഡത്തെയും വെലോസിറ്റിയും ഗതിവ്യതിയാനത്തെയും പറ്റി ഭൌതികശാസ്ത്രത്തില്‍ നിലനിന്നിരുന്ന അവ്യക്തതകള്‍ ഇല്ലതാക്കുന്നതാണ് ഇവരുടെ പഠനം. "ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിനു ശേഷമുണ്ടായ സുപ്രധാന സംഭവം മെന്നാണ് കല്ലേറിനെ പറ്റി അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാനും സുപ്രസിദ്ധ ശാസ്ത്രഞ്ഞനുമായ ഡോ: ഹാര്‍ലി ഡേവിസണ്‍ അഭിപ്രായപെട്ടത്‌.അമേരിക്കയിലെ പൊതുപ്രവര്‍ത്തകര്‍ ഇവരെ മാതൃകയാക്കണമെന്നു പ്രസിടന്റ്റ്‌ ഒബാമ പറഞ്ഞു. 

കാറിനു നേരെയുണ്ടായ കല്ലേറില്‍ പരുക്ക്പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ഹര്‍ത്താല്‍ വേണ്ടാന്നു വയ്ക്കുകയും ചെയത മുഖ്യമന്ത്രിക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് അവസാന നിമിഷം നിരാഹരിച്ചു.  സൌരോര്‍ജ്ജ വികസനത്തിന്‌ താന്‍ നടത്തിയ പഠനങ്ങള്‍  ഭൌതികശാസ്ത്ര അവാര്‍ഡ് കമ്മറ്റി പരിഗണിക്കാതിരുന്നതാണ് സമാധാനത്തിനുള്ള സമ്മാനം നിരസിക്കാന്‍ കാരണമെന്ന് അദേഹത്തിന്റെ ഓഫീസ്മായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.



Friday, October 18, 2013

നാരങ്ങ അച്ചാര്‍ (വെള്ള അച്ചാര്‍)

നാരങ്ങ - 8 എണ്ണം
പച്ചമുളക് കീറിയത് -10-12 എണ്ണം
വെള്ളുള്ളി - 1 (6-7 അല്ലികള്‍)
നല്ലെണ്ണ - ആവശ്യത്തിന്
കായപൊടി - 1½ സ്പൂണ്‍
ഉലുവാ -പൊടി - 1 സ്പൂണ്‍
ജീരകപൊടി - 1 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
കറിവേപ്പില - 2-3 തണ്ട്
ഉപ്പ് - പാകത്തിന്
വിനാകിരി - കാല്‍ കപ്പ്
തിളപ്പിച്ചാറ്റിയ വെള്ളം - കാല്‍ കപ്പ്

പാചകവിധി (നിങ്ങളുടെ വിധി :)
* നാരങ്ങടെ കയ്പ്പ് മാറ്റാനായി കുറച്ചു വെള്ളത്തില്‍ തിളപ്പിച്ച്‌ ഊറ്റി എടുത്ത് 8 കഷ്ണങ്ങളായി          മുറിക്കുക  
* മുറിച്ച നാരങ്ങയും പച്ചമുളകും ഉലുവാ ജീരകം കായ പൊടികളും ഉപ്പും ചേര്‍ത്തിളക്കി പത്തു  പതിനഞ്ചു   മിനിട്ട് നേരം മാറ്റി വയ്ക്കുക.
* എണ്ണ ചൂടാക്കി വെള്ളുള്ളി വറുത്തു എടുക്കുക
* കടുകു ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക
* ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് മാറ്റി വച്ച നാരങ്ങ ചേര്‍ക്കുക
* വിനാഗിരിയും തിളപ്പിചാറ്റിയ വെള്ളവും കാല്‍ കപ്പ് വീതം ചേര്‍ത്തിളക്കുക
* ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കൂടുതല്‍ ചേക്കവുന്നതാണ്
തിളക്കുന്നതിനു മുമ്പ് അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കണം. അചാര്‍ തണുത്ത ശേഷം നന്നായി കഴുകി ഉണക്കിയ കുപ്പിലേക്ക് മാറ്റി സൂക്ഷിക്കാം.

(കടപാട് : മനോരമ ആറന്മുള വള്ള സദ്യ പതിപ്പ്) *എന്റെ തോന്ന്യവാസം കുടെ ചേര്‍ത്ത് പരിഷ്കരിച്ച പതിപ്പ്.

Wednesday, September 11, 2013

Saturday, August 31, 2013

അബോധമനസ്

പലപ്പോഴും പലരെയും മനസിലാക്കാന്‍ കഴിയാതെ പോയിന്നു തോന്നീട്ടുണ്ട് ഇപ്പോള്‍ എന്നെതന്നെ എനിക്ക് മനസിലാകുന്നില്ല. മനസും ബോധവും രണ്ടുവഴിക്ക് സഞ്ചരിക്കുന്നു, മുന്നിലുള്ളത് അഗാതമായ കൊക്കയാണന്നു ബോധ്യമായിട്ടും അബോധമനസ് എന്നെയും വലിച്ചിഴച്ചു മുന്നിലേക്ക് തന്നെ നടക്കുന്നു.

ഭ്രാന്തമനസ് മുന്നിലെ കൊക്കെലേക്ക് എന്നെയും കൊണ്ട് ചാടും, താഴ്വരയിലെ പാറകളില്‍ അവനെന്നെ തല്ലിയുടച്ച് സ്വോതന്ത്ര്യം നേടും എന്നെ ഉപേഷിച്ച് മനസുമാത്രം അവസാനിചിടത്തുന്നിനും ആരംഭത്തിലേക്ക് തിരിച്ചു നടക്കും, പിന്നിട്ട വഴികളില്‍ ഞാനില്ലാത്ത മനസ് അലഞ്ഞുനടക്കും.


Friday, August 23, 2013

ഒരു കുട്ടി കവിത




ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയില്‍ നിറയെ മരമുണ്ട് പൂത്തു നിക്കണ മരമുണ്ട്
പൂവില്‍ നിറയെ തേനുണ്ട് തേന്കുടിക്കാന്‍ വണ്ട്‌ ഉണ്ട്
പാറി നടക്കണ കിളിയുണ്ട് പാട്ടുപാടണ കുയിലുണ്ട് !

മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
തുള്ളി ഓടാണ മാനുണ്ട് ചാടി നടക്കണ മുയലുണ്ട്
പാഞ്ഞുവരുന്ന പുലിയുണ്ട് പാത്തിരിക്കണ നരിയുണ്ട്
കാട്ടില്‍ നിറയെ കിളിയുണ്ട് കലപില കൂട്ടണ കിളിയുണ്ട് !

കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയിലെ നീരിനു കുളിരുണ്ട്  കാട്ടുചോല കുളിരുണ്ട്
പുഴയില്‍ നിറയെ മീനുണ്ട് തുള്ളി ചാടണ മീനുണ്ട്
കളകളമൊഴുകി കാടുചുറ്റി നാട്ടിലെത്തണ പുഴയുണ്ട് !

പുഴയോരത്തൊരു നാടുണ്ട് ആളുകള്‍ പാര്‍ക്കണ വീടുണ്ട്
തേവര് വാഴണ കാവുണ്ട് കാവില്‍ ആല്‍മരമൊന്നുണ്ട്
ആമ്പല് പൂക്കണ കുളമുണ്ട് പച്ചവിരിച്ചൊരു വയലുണ്ട്
പൈയ്യുകള്‍ മേയണ മേടുണ്ട് പാല് ചുരത്തണ പശുവുണ്ട് !

അങ്ങ് ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയോരത്തൊരു നാടുണ്ട് തേവര് വാഴണ കാവുണ്ട് !




Sunday, August 18, 2013

റിബല്‍


അമ്മ പറഞ്ഞു സ്കൂളില്‍ പോ
ഞാന്‍ സിനിമക്ക് പോയി റിബലായി ! 
അച്ഛന്‍ പറഞ്ഞു ടുഷന് പോ
ഞാന്‍ ക്രിക്കെറ്റ് കളിചു റിബലായി ! 
മാഷ്‌ പറഞ്ഞു പഠിച്ചു ജയ്ക്കാന്‍
ഞാന്‍ കോപ്പി അടിച്ചു റിബലായി !

ചിത്രത്തിന് കടപാട് : ഗൂഗിള്‍

Wednesday, March 20, 2013

എഗ്ഗ് സലാഡ്‌


സലാഡ്‌ കഴിക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ലളിതവും ആരോഗ്യകരവുമായ വിഭവമാണ് എഗ് സലാഡ്‌.. പത്തു മിനിട്ടിനുള്ളില്‍ ഇതു തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍ (ഒരു മുട്ടയും അല്ലറചില്ലറ സലാഡ്‌പച്ചക്കറികളും) 

മുട്ട                         - ഒന്ന് (APL അസുഖക്കാര്‍ക്ക് മുട്ടയുടെ വെള്ളമാത്രം മതിയാകും)

ഉപ്പ്                       - പാകത്തിന്
കുരുമുളക് പൊടി  - പാകത്തിന്
എണ്ണ                    - 1 സ്പൂണ്‍

സവോള                - ചെറുത്‌ ഒന്ന്
തക്കാളി                 - ചെറുത്‌ ഒന്ന് (കുരുകളഞ്ഞു വൃത്തിയാക്കിയത്)
ലറ്റൂസ്                   - മൂന്നു ഇതളുകള്‍
ക്യാപിസിക്കം       - ഒരു മുറി
ക്യാരറ്റ്                   - ചെറുത്‌ ഒന്ന് (തോരന് അരിയുന്നതുപോലെ ചെറുതായി)

തവയില്‍ എണ്ണ തടവി മുട്ട കുത്തി പൊരിക്കുക (scrambled egg)  എന്നിട്ട്‌ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ക്കുക ഉപ്പും കുരുമുളകും ചേര്‍ത്തു ഇളക്കുക ചേര്‍ത്ത് അധികം വേവിക്കരുത് ചെറുതായി വാടിയാല്‍ മതിയാകും. എഗ്ഗ് സലാട് റെഡി !