Saturday, January 1, 2011

നാനാ സായിപ്പ് (കൂട്ടുക്കാരന്‍ പറഞ്ഞ കഥ)

കോവളത്തിന് സമീപമുള്ള ഒരു തീരാദേശ ഗ്രാമത്തിലെ ബാബു അണ്ണന്‍ ആണ് ഈ കഥയിലെ നായകന്‍, കുറച്ച് ബുദ്ധികുറവ് ഉള്ളത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്കവാറും എല്ലാ തമാശ കഥകളിലെയും നായകനും പുള്ളി തന്നെ. ബാബു അണ്ണന് പ്രതേൃകിച്ചു പണി ഒന്നും ഇല്ല, സഹോദരങ്ങളും അളിയന്മാരും ഗള്‍ഫില്‍ ആയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഇരിക്കെ ബാബു അണ്ണന്റെ അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നു, അളിയന്‍ ബാബു അണ്ണന് ഒരു ബര്‍മൂഡയും ടിഷര്‍ട്ടും സണ്‍ഗ്ലാസും ഒകെ കൊണ്ട് കൊടുത്തു. ഈ പുതിയ ഡ്രസ്സ്‌ ഒകെ ഇട്ടു ബാബു അണ്ണന്‍ രാവിലെ തന്നെ കറങ്ങാന്‍ഇറങ്ങി കുറെ നേരം നാട്ടിലെ ബസ്‌ സ്റ്റാന്‍ഡില്‍ ഒകെ ചുറ്റി തിരിഞ്ഞ ശേഷം ബാബു അണ്ണന്‍ നേരെ കോവളം ബീച്ചിലേക്ക്‌ പോയി. പുതിയ ബര്‍മൂഡയും ടി ഷര്‍ട്ടും ഒകെ ഇട്ടു് ബാബു അണ്ണന്‍ സായിപ്പന്മാരുടെ ഇടയിലൂടെ വെയിലുംകൊണ്ട് കുറെ നേരം ചുറ്റിതിരിഞ്ഞു  നടന്നു പിന്നെ നടന്നു തളര്‍ന്നപ്പോള്‍ അടുത്ത് കണ്ട പെട്ടി കടയില്‍ പോയി നാരങ്ങ വെള്ളം മേടിച്ച് കുടിചു എന്ന്ട്ട് ഒരു നാനയും വാങ്ങി ബീച്ചില്‍ വന്നു മലര്‍ന്നു കിടന്നു നാന വായന തുടങ്ങി. ആ നേരത്താണ് ബാബു അണ്ണന്റെ നാട്ടുകാരനും കോവളം ബീച്ചിലെ സ്ഥിരം കപ്പലണ്ടി കച്ചവടകാരനുമായ തങ്കന്‍ ബീച്ചിലൂടെ കപ്പലണ്ടിയുമായി വരുന്നത്.    

തങ്കന്‍ : സാര്‍ര്‍... പീനട്ട് ...വെരി ഗുഡ്‌ പീനട്ട്..
ബാബു അണ്ണന്‍ : നോ..നോ... 
തങ്കന്‍ " പീനട്ടേ....പീനട്ടേ..." എന്നും വിളിച്ചോണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോളാണ് സായിപ്പ്‌ വായിക്കുന്ന നാനാ സിനിമാ വാരിക ശ്രദ്ധയില്‍ പെട്ടത്, " ങേ നാനാ വായിക്കുന്ന സായിപ്പോ??? തങ്കന്‍ അത്ഭുതതോടെ  പിന്നെയും സായിപ്പിന്റെ അടുത്തേക്ക്‌ ചെന്ന് " സാര്‍.... പീനട്ട് ...വെരി ഗുഡ്‌ പീനട്ട് എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. 
അപ്പോള്‍ സായിപ്പ് മുഖത്തുന്നു വായിചുകൊണ്ടിരുന്ന നാന മാറ്റികൊണ്ട് "വേണ്ടന്നല്ലഡേ.. പറഞ്ഞത്..."
തങ്കന്‍ : ഡേ ബാബു നീയാ.. ഇതു എന്തരു കോലം ... 
അന്ന് മുതല്‍ ബാബു അണ്ണന് ഒരു വട്ടപേര് കൂടെ കിട്ടി ....."നാനാ സായിപ്പ്‌". 



Thursday, December 30, 2010

ഹാപ്പി ന്യൂ ഇയര്‍ !

മാന്യമഹാ ജനങ്ങളെ....ഈ ബസ്‌ വീതികളെ പുളകം കൊള്ളിച്ചുകൊണ്ട് ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്വന്തം രണ്ടായിരത്തി പതിനൊന്നു.... ആശീര്‍വദിക്കൂ... അനുഗ്രഹിക്കൂ... 

നിങ്ങള്‍ക്കേവര്‍ക്കും ഐശ്വരിയ പ്രദായകമായ ഒരു നല്ല വര്ഷം വാഗ്ദാനം ചയ്തു കൊണ്ട് ഇതാ കടന്നുവരുന്നു 2011 !!!  

മോഹന വാഗ്ദാനങ്ങള്‍ നല്‍കി കടന്നു വന്ന 2010 വാഗ്ദാനങ്ങള്‍  വര്‍ഷങ്ങള്‍ നിരാശ മാത്രമാണ് നമുക്ക്‌ നല്‍കിയത്, അധികാരത്തില്‍ വരുന്നതിനു മുന്‍പ്‌ 2010 നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊകെയായിരുന്നു..ഡബിള്‍ പ്രമോഷന്‍, സാലറി ഇന്ക്രിമെന്റ്റ്‌, പുതിയ എസ് ക്ലാസ്സ്‌ ബെന്‍സ്‌, ഓഫീസ് ജോലികളില്‍ സഹായിക്കാന്‍ ഒരു  ലബനീസ് സെക്രട്ടറി (age 18-20) എല്ലാ ആഴ്ചയും ഫൈവ് സ്റാര്‍ ഹോട്ടലുകളില്‍ പ്രൊജക്റ്റ്‌ അനാലിസിസ്‌ മീറ്റിങ്ങും ഈറ്റിങ്ങും. എന്നിട്ട് 2010 നമുക്ക്‌ നല്‍കിയതോ ഓവര്‍ ടൈം വര്‍ക്ക്‌ വിത്തൌട്ട് പേ, (ജോലി) ചെയ്യാത്ത തെറ്റുകള്‍ക്ക് മെമ്മോയും, വാര്‍ണിംഗ് ലെറ്ററും....
കഴിഞ്ഞവര്ഷങ്ങള്‍ പോലെ കഠിനഹൃദയന്‍  അല്ല നമ്മുടെ സ്വന്തം 2011, നന്മ നിറഞ്ഞവനും ദാനശീലനും ജനങ്ങളുടെ ക്ഷേമത്തിനായി നില കൊളളുന്നവനും   ആണ്.

നിങ്ങളുടെയും നാടിന്റെയും സര്‍വ്വോപരി ഈ ലോകത്തിന്റെയും വികസനത്തിനും ശാന്തിക്കും സമാധാനത്തിനും വേണ്ടി 2011നെ അശീര്‍വദിക്കൂ....സുസ്വാഗതം ചെയൂ.... 



Saturday, December 11, 2010

ബാല്യകാല സഖി

പഴയ കൂട്ടുകാരിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ നോക്കി ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരുന്നപോള്‍ ടിവി യില്‍ കേട്ട പാട്ട്;

"എന്തല്ലാം എന്തല്ലാം സ്വപനങ്ങള്‍ ആണെന്നോ..

എന്തല്ലാം എന്തല്ലാം മോഹങ്ങള്‍ ആണെന്നോ..

നാലകം കെട്ടേണം നാലാളെ കൂട്ടേണം...

പല്ലെക്കില്‍ പോകേണം പന്തലില്‍ കൂടേണം

താലിക്ക് തങ്കമൊരുക്കേണം...

എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവള്‍ എന്നും വാഴേണം..."



പാട്ട് തീര്‍ന്നപോളാ കണ്ടേ അവിടെന്ന് ഒരാള്‍ എന്നെ തുറിച്ചു നോക്കുന്നു പ്രൊഫൈലിലെ "മാരീഡ് സ്റ്റാറ്റസ്" :(