Friday, September 13, 2019

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനു പിന്നില്‍

ഗള്‍ഫ് കുടിയേറ്റവും അതുവഴിയുണ്ടായ സാമ്പത്തിക മുന്നേറ്റവുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ/ആരോഗ്യ മേഖലകളുടെ മികവിന് വഴിവച്ചതെന്ന വാദമാണ് ഈ പോസ്റ്റിനു ആധാരം. ഗള്‍ഫ് വരുമാനം കേരളത്തിലെ ജനങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട് പക്ഷെ അതാണ്‌ വിദ്യാഭ്യാസ/ആരോഗ്യ മേഖലയിലകളിലുണ്ടായ നേട്ടങ്ങളുടെ അടിസ്ഥാനകാരണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനു തുടക്കം കുറിച്ച തീരുമാനങ്ങള്‍ ഉണ്ടായത് ബ്രട്ടീഷ് ഭരണകാലത്താണ്. 1817 തന്നെ കേണല്‍ മണ്‍റോടെ ഉപദേശപ്രകാരം റാണി ഗൗരിപാര്‍വതി ബായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ചിലവില്‍ പള്ളികൂടങ്ങള് സ്ഥാപിക്കാന്‍ ഉത്തരവിറക്കിയിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവ് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു വേഗത കൂട്ടി, ക്രിസ്തുമത പ്രചരണത്തിനൊപ്പം തന്നെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും അവര്‍ സ്ഥാപിച്ചു. അതുവരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന വലിയ വിഭാഗം ജനങ്ങള്‍ക്കും വിദ്യഭ്യാസത്തിന് അവസരം ലഭിച്ചു. CMS / LMS തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഒക്കെ അക്കാലത്തു സ്ഥാപിത്മായതാണ്. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിക്കുകയും മറ്റു പ്രസ്ഥാനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചയ്തു. പത്തൊനബതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തന്നെ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ തിരുവിതാംകൂറിനും കൊച്ചിക്കും കഴിഞ്ഞിരുന്നു. നവോതഥാന മുന്നേറ്റങ്ങളും കര്‍ഷകസമരങ്ങളുമെല്ലാം നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ചയെ പ്രത്യക്ഷമായി തന്നെ സ്വോധീനിച്ചിട്ടുണ്ട്.

1956ലെ കേരളാ മന്ത്രിസഭ നിലവില്‍ വന്നപ്പോള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിന്ന മലബാര്‍ മേഖലക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ മെച്ചപെടുത്തുകയും ചയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും നിലനിന്ന കുട്ടികളുടെ യാത്രാ സൌജന്യം മലബാറിലേക്കും വ്യാപിപ്പിച്ചു. 1957ല്‍ 2054 ആയിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം 1961 ആയപ്പോഴേക്കും3523 ആയി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു.

1957ല്‍ പ്രാഥമിക വിദ്യാഭ്യാസം കേരളാ സര്‍ക്കാര്‍ സൌജന്യമാക്കി തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ സൌജന്യ വിദ്യാഭ്യാസം ഹയര്‍സെക്കന്റി വരെ ദീര്‍ഘിപ്പിക്കുകയും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനായി ഉച്ചഭക്ഷണ പദ്ധതിയും സൌജന്യപാഠപുസ്തക പദ്ധതിയും ഗ്രാന്റുകളും പ്രഖ്യാപിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി.

1951ല്‍ സ്വത്രന്ത്ര്യ ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 18% മാത്രം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 47% ആയിരുന്നു. 1961ലെ സെന്‍സസില്‍ കേരളത്തിലെ സാക്ഷരതാ നിരക്ക് 55%ആയും തുടര്‍ന്ന് 1971 ല്‍70% വും 1981ല്‍ 79%വും 1990ല്‍ 90% വുമായി ക്രമാനുഗതമായാണ് വളര്‍ന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിതാന്ത പരിശ്രമമുണ്ട്.

സാര്‍വത്രിക വിദ്യാഭ്യാസവും ചികിത്സാസൌകര്യങ്ങളും പൊതുവിതരണ സമ്പ്രദായവും ഭൂമിക്ക്മേല്‍ ലഭിച്ച അവകാശവും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌.

വിവരങ്ങള്‍ ശേഖരിച്ചത്:
http://www.education.kerala.gov.in/downloads2014/expertcommitte732019.pdf
https://shodhganga.inflibnet.ac.in/bitstream/10603/6358/9/09_chapter%203.pdf
https://kerala.gov.in/literacy-rate-2011

Friday, November 13, 2015

ചര്‍ച്ച : ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കണോ വേണ്ടയോ?

(ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കണോ വേണ്ടയോ? എന്ന വിഷയത്തില്‍ കേരള ഫ്രീ തിങ്ക്‌ര്‍സ് ഫോറം സംഘടിപ്പിച്ച ചര്‍ച്ചയുടെ രത്നച്ചുരുക്കം)

രാഹുല്‍ ഈശ്വര്‍: ചില കാര്യങ്ങളില്‍ കറുപ്പ്ണ്ട് വെളുപ്പുണ്ട് ഗ്രേയുമുണ്ട്. ചിലകാര്യങ്ങളില്‍ "എസ്" ഉണ്ട് "നോ" ഉണ്ട് ഇതിനിടക്കുള്ള സ്പേസും ഉണ്ട്. അങ്ങനെ ഒരു മിടില്‍ ഗ്രൌണ്ട് സാധ്യമെങ്ങില്‍ അതാണ്‌ എന്റെ കാഴ്ചപാട്. (ആ..എന്തരോ എന്തോ) പിന്നെ ഒരു ഗ്രഫ് ഉയര്‍ത്തി കാണിച്ചു ഇതില്‍ സെന്‍ട്രലാണ് ഗാന്ധിജിടെ പോസിഷന്‍ പിന്നേ സെന്‍ട്രല്‍ റൈറ്റ്ണ് പട്ടേല്‍ സെന്‍ട്രല്‍ ലെഫ്ടാണ്' നെഹറു (വീഡിയോ ഇടക്ക് വച്ച് കാണുന്നവര് ഗാന്ധിജിയും പട്ടേലും നെഹറുവും ഏതോ ഫുട്ബോള്‍ മാച് കളിക്കാന്‍ പോയേനെ പറ്റിയാണോന്നു സംശയിചാ കുറ്റം പറയാന്‍ പറ്റൂല)

പിന്നെ ഇടക്ക് ഇടക്ക് ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 48ന്നും "ഉന്നീസവ് പൈന്താല്സ് മേം ഗന്ധിജിനെ നെ കഹാ ധാ" ടൈപ്പ് ടയലോഗും വിളിച്ചു പറയുന്നുണ്ട്. (അദ്ധേഹത്തിന്റെ തുറുപ്പുഗുലാന്‍ ശബരിമലയും വാവര്സാമിയും ഈ ചര്‍ച്ചയിലും അദ്ദേഹം മറക്കാതെ എടുത്തു വീശിട്ടുണ്ട്)

രവിചന്ദ്രന്‍ മാഷ്‌: ഇന്ത്യയില്‍ ബീഫ്‌ നിരോധിക്കാന്‍ പാടില്ലന്നു മാത്രമല്ല ബീഫ്‌ നിരോധനം നിലവിലുള്ള സ്റ്റേറ്റ്കളിലെ തീരുമാനം പുനപരിശോദിക്കുകയും വേണം എന്ന് നിലപാട് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിങ്ങള്‍ക്ക് വേണ്ടങ്കില്‍ നിങള്‍ പശുവിനെ കഴിക്കണ്ട പക്ഷെ അത് മറ്റൊരാള്‍ കഴിക്കണ്ടാന്നു പറയുന്നത് എന്തിനാണ്? അതായതുത്തമാ നിങ്ങളുടെ സഹോദരിയെ നിങള്‍ സഹോദരിയായ്‌ തന്നെ കണ്ടോളൂ പക്ഷെ അതെ അഭിപ്രായം നിങളുടെ അളിയനോട് പോയ് പറഞ്ഞാ എങ്ങനെയിരിക്കും?

മോഡറെറ്റ്ര്‍: ലോകത്തിലെ 27% പട്ടിണികാരു ജീവിക്കുന്ന രാജ്യത്തു ജനങ്ങള്‍ എന്ത് കഴിക്കണമെന്നല്ല ആവര്‍ക്ക്എന്തങ്കിലും കഴിക്കുന്നതിനുള്ള നിടപടിയാണ് ഒരു ജനകീയ ഭരണകൂടം സ്വീകരിക്കേണ്ടത്.

ചര്‍ച്ചയുടെ വീഡിയോ യൂടുബില്‍ കാണാം. Debate: Should Beef be Banned In India?

Wednesday, October 30, 2013

ഫിസിക്സിനുള്ള നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക്...

സ്വലേ: ചരിത്രത്തില്‍ ആദ്യമായി ഫിസിക്സിന്റെ നോബല്‍ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ നേടി. നോബല്‍  പ്രൈസ്ന്റെ ചരിത്രത്തില്‍ തന്നെ ഭൌതികശാസ്ത്രഞന്‍ അല്ലാത്ത ഒരാളിന് സമ്മാനം നല്കിട്ടില്ലാത്തപോഴാണ് ഫിസിക്സില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കേരളത്തിലെ ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ ഈ നേട്ടത്തിലൂടെ ശാസ്ത്രലോകത്തെ ഞെട്ടിചിരിക്കുന്നത്. 

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ  ഒരു കൂട്ടം ഭരണ പ്രതിപക്ഷ രാഷ്ട്രീയകാരാണ് ഈ നേട്ടം സ്വന്ത്മാക്കിയത്, പ്രതിപക്ഷ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിടെ കാറിനു നേരെയുണ്ടായ കല്ലേറും അതിനെ തുടര്‍ന്നുണ്ടായ ചാനല്‍ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഭൌതികശാസ്ത്ര നിഗമനങ്ങള്മാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയത്. പാഞ്ഞുവരുന്ന കല്ലിന്റെ  പിണ്ഡത്തെയും വെലോസിറ്റിയും ഗതിവ്യതിയാനത്തെയും പറ്റി ഭൌതികശാസ്ത്രത്തില്‍ നിലനിന്നിരുന്ന അവ്യക്തതകള്‍ ഇല്ലതാക്കുന്നതാണ് ഇവരുടെ പഠനം. "ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിനു ശേഷമുണ്ടായ സുപ്രധാന സംഭവം മെന്നാണ് കല്ലേറിനെ പറ്റി അവാര്‍ഡ്‌ കമ്മറ്റി ചെയര്‍മാനും സുപ്രസിദ്ധ ശാസ്ത്രഞ്ഞനുമായ ഡോ: ഹാര്‍ലി ഡേവിസണ്‍ അഭിപ്രായപെട്ടത്‌.അമേരിക്കയിലെ പൊതുപ്രവര്‍ത്തകര്‍ ഇവരെ മാതൃകയാക്കണമെന്നു പ്രസിടന്റ്റ്‌ ഒബാമ പറഞ്ഞു. 

കാറിനു നേരെയുണ്ടായ കല്ലേറില്‍ പരുക്ക്പറ്റിയിട്ടും അതൊന്നും വകവയ്ക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ഹര്‍ത്താല്‍ വേണ്ടാന്നു വയ്ക്കുകയും ചെയത മുഖ്യമന്ത്രിക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് അവസാന നിമിഷം നിരാഹരിച്ചു.  സൌരോര്‍ജ്ജ വികസനത്തിന്‌ താന്‍ നടത്തിയ പഠനങ്ങള്‍  ഭൌതികശാസ്ത്ര അവാര്‍ഡ് കമ്മറ്റി പരിഗണിക്കാതിരുന്നതാണ് സമാധാനത്തിനുള്ള സമ്മാനം നിരസിക്കാന്‍ കാരണമെന്ന് അദേഹത്തിന്റെ ഓഫീസ്മായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.



Friday, October 18, 2013

നാരങ്ങ അച്ചാര്‍ (വെള്ള അച്ചാര്‍)

നാരങ്ങ - 8 എണ്ണം
പച്ചമുളക് കീറിയത് -10-12 എണ്ണം
വെള്ളുള്ളി - 1 (6-7 അല്ലികള്‍)
നല്ലെണ്ണ - ആവശ്യത്തിന്
കായപൊടി - 1½ സ്പൂണ്‍
ഉലുവാ -പൊടി - 1 സ്പൂണ്‍
ജീരകപൊടി - 1 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
കറിവേപ്പില - 2-3 തണ്ട്
ഉപ്പ് - പാകത്തിന്
വിനാകിരി - കാല്‍ കപ്പ്
തിളപ്പിച്ചാറ്റിയ വെള്ളം - കാല്‍ കപ്പ്

പാചകവിധി (നിങ്ങളുടെ വിധി :)
* നാരങ്ങടെ കയ്പ്പ് മാറ്റാനായി കുറച്ചു വെള്ളത്തില്‍ തിളപ്പിച്ച്‌ ഊറ്റി എടുത്ത് 8 കഷ്ണങ്ങളായി          മുറിക്കുക  
* മുറിച്ച നാരങ്ങയും പച്ചമുളകും ഉലുവാ ജീരകം കായ പൊടികളും ഉപ്പും ചേര്‍ത്തിളക്കി പത്തു  പതിനഞ്ചു   മിനിട്ട് നേരം മാറ്റി വയ്ക്കുക.
* എണ്ണ ചൂടാക്കി വെള്ളുള്ളി വറുത്തു എടുക്കുക
* കടുകു ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക
* ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് മാറ്റി വച്ച നാരങ്ങ ചേര്‍ക്കുക
* വിനാഗിരിയും തിളപ്പിചാറ്റിയ വെള്ളവും കാല്‍ കപ്പ് വീതം ചേര്‍ത്തിളക്കുക
* ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കൂടുതല്‍ ചേക്കവുന്നതാണ്
തിളക്കുന്നതിനു മുമ്പ് അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കണം. അചാര്‍ തണുത്ത ശേഷം നന്നായി കഴുകി ഉണക്കിയ കുപ്പിലേക്ക് മാറ്റി സൂക്ഷിക്കാം.

(കടപാട് : മനോരമ ആറന്മുള വള്ള സദ്യ പതിപ്പ്) *എന്റെ തോന്ന്യവാസം കുടെ ചേര്‍ത്ത് പരിഷ്കരിച്ച പതിപ്പ്.

Wednesday, September 11, 2013

Saturday, August 31, 2013

അബോധമനസ്

പലപ്പോഴും പലരെയും മനസിലാക്കാന്‍ കഴിയാതെ പോയിന്നു തോന്നീട്ടുണ്ട് ഇപ്പോള്‍ എന്നെതന്നെ എനിക്ക് മനസിലാകുന്നില്ല. മനസും ബോധവും രണ്ടുവഴിക്ക് സഞ്ചരിക്കുന്നു, മുന്നിലുള്ളത് അഗാതമായ കൊക്കയാണന്നു ബോധ്യമായിട്ടും അബോധമനസ് എന്നെയും വലിച്ചിഴച്ചു മുന്നിലേക്ക് തന്നെ നടക്കുന്നു.

ഭ്രാന്തമനസ് മുന്നിലെ കൊക്കെലേക്ക് എന്നെയും കൊണ്ട് ചാടും, താഴ്വരയിലെ പാറകളില്‍ അവനെന്നെ തല്ലിയുടച്ച് സ്വോതന്ത്ര്യം നേടും എന്നെ ഉപേഷിച്ച് മനസുമാത്രം അവസാനിചിടത്തുന്നിനും ആരംഭത്തിലേക്ക് തിരിച്ചു നടക്കും, പിന്നിട്ട വഴികളില്‍ ഞാനില്ലാത്ത മനസ് അലഞ്ഞുനടക്കും.


Friday, August 23, 2013

ഒരു കുട്ടി കവിത




ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയില്‍ നിറയെ മരമുണ്ട് പൂത്തു നിക്കണ മരമുണ്ട്
പൂവില്‍ നിറയെ തേനുണ്ട് തേന്കുടിക്കാന്‍ വണ്ട്‌ ഉണ്ട്
പാറി നടക്കണ കിളിയുണ്ട് പാട്ടുപാടണ കുയിലുണ്ട് !

മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
തുള്ളി ഓടാണ മാനുണ്ട് ചാടി നടക്കണ മുയലുണ്ട്
പാഞ്ഞുവരുന്ന പുലിയുണ്ട് പാത്തിരിക്കണ നരിയുണ്ട്
കാട്ടില്‍ നിറയെ കിളിയുണ്ട് കലപില കൂട്ടണ കിളിയുണ്ട് !

കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയിലെ നീരിനു കുളിരുണ്ട്  കാട്ടുചോല കുളിരുണ്ട്
പുഴയില്‍ നിറയെ മീനുണ്ട് തുള്ളി ചാടണ മീനുണ്ട്
കളകളമൊഴുകി കാടുചുറ്റി നാട്ടിലെത്തണ പുഴയുണ്ട് !

പുഴയോരത്തൊരു നാടുണ്ട് ആളുകള്‍ പാര്‍ക്കണ വീടുണ്ട്
തേവര് വാഴണ കാവുണ്ട് കാവില്‍ ആല്‍മരമൊന്നുണ്ട്
ആമ്പല് പൂക്കണ കുളമുണ്ട് പച്ചവിരിച്ചൊരു വയലുണ്ട്
പൈയ്യുകള്‍ മേയണ മേടുണ്ട് പാല് ചുരത്തണ പശുവുണ്ട് !

അങ്ങ് ദൂരെ ദൂരെയൊരു മലയുണ്ട് മാനം മുട്ടണ മലയുണ്ട്
മലയുടെ ചോട്ടില്‍ കാട് ഉണ്ട് കാട്ടില്‍ നിറയെ മൃഗമുണ്ട്
കാട് ചേര്‍ന്നൊരു പുഴയുണ്ട് കളകള മൊഴുകണ പുഴയുണ്ട്
പുഴയോരത്തൊരു നാടുണ്ട് തേവര് വാഴണ കാവുണ്ട് !




Sunday, August 18, 2013

റിബല്‍


അമ്മ പറഞ്ഞു സ്കൂളില്‍ പോ
ഞാന്‍ സിനിമക്ക് പോയി റിബലായി ! 
അച്ഛന്‍ പറഞ്ഞു ടുഷന് പോ
ഞാന്‍ ക്രിക്കെറ്റ് കളിചു റിബലായി ! 
മാഷ്‌ പറഞ്ഞു പഠിച്ചു ജയ്ക്കാന്‍
ഞാന്‍ കോപ്പി അടിച്ചു റിബലായി !

ചിത്രത്തിന് കടപാട് : ഗൂഗിള്‍

Wednesday, March 20, 2013

എഗ്ഗ് സലാഡ്‌


സലാഡ്‌ കഴിക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു ലളിതവും ആരോഗ്യകരവുമായ വിഭവമാണ് എഗ് സലാഡ്‌.. പത്തു മിനിട്ടിനുള്ളില്‍ ഇതു തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍ (ഒരു മുട്ടയും അല്ലറചില്ലറ സലാഡ്‌പച്ചക്കറികളും) 

മുട്ട                         - ഒന്ന് (APL അസുഖക്കാര്‍ക്ക് മുട്ടയുടെ വെള്ളമാത്രം മതിയാകും)

ഉപ്പ്                       - പാകത്തിന്
കുരുമുളക് പൊടി  - പാകത്തിന്
എണ്ണ                    - 1 സ്പൂണ്‍

സവോള                - ചെറുത്‌ ഒന്ന്
തക്കാളി                 - ചെറുത്‌ ഒന്ന് (കുരുകളഞ്ഞു വൃത്തിയാക്കിയത്)
ലറ്റൂസ്                   - മൂന്നു ഇതളുകള്‍
ക്യാപിസിക്കം       - ഒരു മുറി
ക്യാരറ്റ്                   - ചെറുത്‌ ഒന്ന് (തോരന് അരിയുന്നതുപോലെ ചെറുതായി)

തവയില്‍ എണ്ണ തടവി മുട്ട കുത്തി പൊരിക്കുക (scrambled egg)  എന്നിട്ട്‌ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ക്കുക ഉപ്പും കുരുമുളകും ചേര്‍ത്തു ഇളക്കുക ചേര്‍ത്ത് അധികം വേവിക്കരുത് ചെറുതായി വാടിയാല്‍ മതിയാകും. എഗ്ഗ് സലാട് റെഡി !

Friday, October 12, 2012

ഗുരുവും ശിഷ്യനും




ഒരിക്കല്‍ ഗുരുവും ശിഷ്യനും കൂടി ഒരു യാത്ര പോയി യാത്രാ മദ്ധ്യേ അവര്‍ ഒരു പുഴക്കടവിലെത്തി പുഴ നീന്തി വേണം മറുകരയിലെത്താന്‍, ആ പുഴയില്‍ സുന്ദരിയായ ഒരു യുവതി നീന്തി കുളിക്കുന്നുണ്ടായിരുന്നു.

ഗുരു പെട്ടന്ന് തന്നെ പുഴ കടക്കാന്‍ തയ്യാറായി ശിഷ്യന്‍ പറഞ്ഞു "ഗുരോ ഞാന്‍ നീന്തല്‍ പഠിച്ചത് വളരെ കാലം മുന്‍പാണ് നീന്തലിന്റെ പാഠങ്ങള്‍ മറന്നിരിക്കുന്നു കുറച്ചു നേരം നമുക്കിവിടെനിന്നു ആ സ്ത്രീ നീന്തുന്നത് വീക്ഷിക്കാം അവര്‍ നീന്തുന്നത് കാണുബോള്‍ എനിക്ക് നീന്തല്‍പാഠങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും". അങ്ങനെ ഗുരുവും ശിഷ്യനും കൂടി സ്ത്രീയുടെ നീന്തല്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നദീതീരത്ത് നിന്നു.

പെട്ടെന്ന് കുളിച്ചുകൊണ്ടിരുന്ന യുവതി ഒഴിക്കില്‍ പെട്ടു അവളെ രക്ഷിക്കാനായി നദിലേക്ക് ചാടാന്‍ തുനിഞ്ഞ ശിഷ്യനെ ഗുരു തടഞ്ഞു "നീന്തല്‍ മറന്ന താങ്കള്‍ ഇപോള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ് ഞാന്‍ അവളെ രക്ഷിക്കാം" ഗുരു സുന്ദരിയെ ഒഴുക്കില്‍നിന്നു രക്ഷിച്ചു പുഴക്കരയിലേക്ക് കൊണ്ട് വന്നു ഒഴുക്കില്‍ പെട്ട് ബോധം നഷ്ടപെട്ടിരുന്നതിനാല്‍ ഗുരു അവര്‍ക്ക് കൃത്രിമശ്വോസം നല്‍കി.

ഗുരു സുന്ദരിയുടെ അധരത്തില്‍ ആധരം ചേര്‍ത്ത് ശ്വാസം നല്‍കുന്നത് കണ്ടപ്പോള്‍ നീന്തല്‍ മറന്നുപോയിന്നു താന്‍ പറഞ്ഞ കള്ളത്തരത്തെ ഓര്‍ത്ത് ശിഷ്യന്‍ പശ്ചാത്തപിച്ചു. 

(ഗുണപാഠം : ചെറിയ കള്ളങ്ങള്‍ വലിയ അവസരങ്ങള്‍ നഷ്ടപെടുത്തും ! ശിഷ്യന് ഒരു മനുഷ്യജീവനെ രക്ഷിക്കുന്നതിനുള്ള വലിയ അവസരമാണ് ചെറിയ ഒരു കള്ളം പറഞ്ഞതിലൂടെ   നഷ്ടമായത് ;-))

Wednesday, September 12, 2012

സിനിമാ പ്രേമിയുടെ കത്ത്





To,
പ്രൊഡ്യൂസേര്സ് അസ്സോസിയെഷന്‍
CC:അമ്മ, മാക്ട, ഫെഫ്ക
27-ചിങ്ങം-1188

പ്രിയപ്പെട്ട സാറുമാരെ,

മലയാള സിനിമയെ വളരെയധികം സ്നേഹിക്കുകായും ഏതെങ്കിലും വിധത്തില്‍ സിനിമയുടെ ഭാഗമാകാന്‍ കൊതിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. പത്താംക്ലാസ്‌ കഴിഞ്ഞുടനെ സിനിമയില്‍ അവസരം തേടി മദിരാശിക്ക് പോകാനും അവിടെ ശശി സാറിന്റെ വീട്ടില്‍ പോയി സീമ ചേച്ചിയെ കണ്ട് ശശി സാറിന്റെ അടുത്ത പടത്തില്‍ നായകനാകാനുമായിരുന്നു പ്ലാന്‍ എന്നാല്‍ മദിരാശിയിലെ കഠിനമായ വെയിലില്‍ അലഞ്ഞാല്‍ കറുത്തുപോകുന്നും പിന്നെ നായകവേഷങ്ങള്‍ കിട്ടില്ലന്നും കൂട്ടുകാരന്‍ മസില്ഷാജി പറഞ്ഞത്കൊണ്ട്‌ മാത്രം ആ യാത്ര വേണ്ടാന്ന് വച്ച്, സംവിധായകന്‍ ആണ് സിനിമയുടെ നട്ടെല്ലന്നും നായകന്മാര്‍ക്ക്കെ അങ്ങേരെ ഭയങ്കര പേടിയും ബഹുമാനവുമാണെന്നും കൂടി മസില് ഷാജി പറഞ്ഞുതന്നു. പിന്നെ ഞാന്‍ നായകവേഷംവിട്ട് സംവിധായകന്‍ ആകാനുള്ള പരിശ്രമം ആരംഭിച്ചു, ശശിഅണ്ണന്റെ ബാര്‍ബര്‍ ഷാപ്പിലെ വെള്ളിനക്ഷത്രം,നാനാ,സിനിമാ മംഗളം എല്ലാം മനസിരുത്തി തന്നെ വായിച്ചു പഠിച്ചു, വിശദമായ പഠനങ്ങള്‍ക്കായി അങ്ങേരു കാണാതെ ചിലപെജ്‌കള്‍ കീറി വീട്ടികൊണ്ട് പോകുകയും ചയ്തു. ലോകസിനിമകള്‍ പഠിക്കാന്‍ കുറെ ഇംഗ്ലീഷ് സിനിമകളുടെ ഫംഗസ് കേറിയ വീഡിയോ കാസറ്റ് വടകക്കെടുത്തു കണ്ടു (ഇംഗ്ലീഷ് പടം എന്നാല്‍ തുണ്ട് പടം എന്നായിരുന്നു നാടിലെ അവസ്ഥ, വേറെ ഇംഗ്ലീഷ് പടങ്ങള്‍ അപൂര്‍വ്വം, എന്തായാലും ഒരു നല്ല കാര്യതിനല്ലേന്നു കരുതി മലയാള സിനിമയെ ഉദ്ധരിക്കാന്‍ ഞാനും കുറെ ഇംഗ്ലീഷ് പടങ്ങള്‍ കണ്ടു) കുറെകാലം കഴിഞ്ഞപ്പോള്‍ സംവിധാന പ്രാന്തു മെല്ലെ മ്യൂസിക്ക് പ്രാന്തിന് വഴിമാറി മനസ്സില്‍ എ.ആര്‍ റഹ്മാനും സിരകളില്‍ യേശുദാസുമായി,ഹിന്ദുസ്ഥാനി പഠിക്കണമെന്ന മോഹമുമായി കുറെകാലം തേരാപാരാ നടന്നു. 

വേലക്കുംകൂലിക്കും പോവാതെ നാട്ടില്‍ വാറ്റിതിരിഞ്ഞിട്ടു വന്നാല്‍ വീട്ടി കേറ്റൂലന്നു പോളിറ്റ്ബ്യൂറോ അന്ത്യശാസനം വന്നതോടെ വയറ്റിപെഴപ്പിനായി വേറെവഴിയില്ലതോണ്ട് ജോലിക്ക് പോയി തുടങ്ങി, കാലക്രമയണ ജോലികള്‍ പലതും മാറി മനസീന്നു സിനിമാ പ്രാന്തും മാറി. ഞാന്‍ ഇത്രയും പറഞ്ഞത് എന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥ എത്രയുന്ടന്നു നിങ്ങള്‍ക്ക് മനസിലാകാനാണ് സാര്‍..

മലയാള സിനിമ പ്രതിസന്ധിയാണന്നു കേട്ടപ്പോള്‍ ഈ സിനിമാപ്രേമിയുടെ മനസ് തകര്‍ന്നു പോയി, മലയാള സിനീമക്ക് വേണ്ടി ഒരു ശത്രുസംഹാര പൂജയും മൂന്നാല് രക്തപുഷ്പാഞ്ജലിയും ഞാന്‍ നടത്തി സാര്‍. അതിന്റെ ഫലമാണോ എന്നറിയില്ല, (അങ്ങനെ തന്നെ ഞാന്‍ വിശ്വസിക്കുന്നു സാര്‍)) മലയാള സിനിമയ്ടെ രക്ഷക്കായി ഏജന്റ്റ്‌. ജാനു സോഫ്റ്റ്‌വെയര്‍ കണ്ടുപിടിക്കപെട്ടത്. ഇന്‍റര്‍നെറ്റു വഴി സിനിമ കാണുന്ന എല്ലാ കാലമാടന്‍മാരെയും നമുക്ക് ഇന്റെര്പോളിനെ കൊണ്ട് പിടിപ്പിക്കണം അവന്മാര്‍ക്ക് ജീവപര്യന്തം മേടിച്ചു കൊടുക്കയും വേണം അതിനു ജാനുനെക്കള്‍ മസിലും ബുദ്ധിയുമുള്ള ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ നമുക്ക് കണ്ടുപിടിക്കണം 

ഞങ്ങള്‍ കുറെ സിനിമാപ്രേമികള്‍ ചേര്‍ന്ന് ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ്‌ (P) Ltd. എന്നൊരു കബനി രൂപീകരിച്ചിട്ടുണ്ട് മലയാള സിനിമയെ ഉദ്ധരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ "ഏജന്റ്റ്‌. ഭൈരവന്‍" V.1.00.12.01" എന്നൊരു സൊഫ്ട്വെയര്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ സിനിമയെ സ്നേഹിക്കുന്ന നല്ലവരായ ഒരു കൂട്ടം ഇന്റര്‍നെറ്റ് സന്നധസേവകര്‍ തയ്യാറായിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടി എന്നനിലയ്ക്ക് ടോറന്ടിലൂടെയുള്ള പുതിയ മലയാള സിനിമകളുടെ ഷയറിങ്ങിനെ കുറിച്ച് പഠിക്കുന്നതിലും ഗവേഷണങ്ങള്‍ നടത്തുകയുമാണ് ഞങ്ങള്‍ ആയതിനാല്‍ സിനിമ ഡൌണ്‍ലോഡ്‌ ചെയ്യുന്നവരുടെ ലിസ്ട് തയ്യാരാക്കുബോള്‍ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ എര്പെട്ടിരിക്കുന്ന ഞങ്ങളുടെ ip അഡ്രെസ്സ്കള്‍ ദയവായി ഒഴിവാക്കണമെന്നും കൂടുതല്‍ പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

എന്നെന്നും മലയാള സിനിമയുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്

ഭൈരവന്‍ ടെക്. & സോഫ്റ്റ്‌വേയര്‍ സൊലൂഷന്‍സ്‌ (P) Ltd നുവേണ്ടി,


ഒരു സിനിമാപ്രേമി

Friday, June 1, 2012

ഗവിത


ഇന്ന് ഞാന്‍ ഏകനാണ് ...

എന്നിലെ നീയോ നിന്നിലെ ഞാനോ
ഇന്ന് എന്നിലില്ല !!

Thursday, November 3, 2011

കാടുകയറിയ ചിന്തകള്‍ !


നട്ടുച്ചക്ക് ചിന്ത കാടുകയറാന്‍ തുടങ്ങി, കാട്ടുപൂക്കള്‍ അതിരിട്ട വഴികളിലൂടെ അവന്‍ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടന്നു ചുറ്റും മനോഹരമായ കാനനകാഴ്ചകള്‍. കാറ്റിലാടി പുഞ്ചിരി തൂകുന്ന കാട്ടുപൂക്കള്‍ അവയെ വട്ടമിട്ടു പറക്കുന്ന കുഞ്ഞുശലഭങ്ങള്‍. തടവറയില്‍ നിന്ന് മോചിതനായ ജീവപര്യന്തക്കാരനെ പോലെ ചിന്ത ഉന്മാതിയായി ലക്ഷ്യബോധമില്ലാതെ ഇല്ലാത്ത വഴികളിലൂടെ അവന്‍ വേഗത്തില്‍ നടന്നു പൂക്കള്‍ അതിരിട്ട കാട്ടുവഴികള്‍ മാഞ്ഞു മാഞ്ഞു ഇല്ലാണ്ടായി ദൂരെയെവിടയോ കേട്ട പക്ഷിയുടെ പാട്ട് ലക്ഷ്യമാക്കി ചിന്തപിന്നെയും നടന്നു, പിന്നെ പിന്നെ പക്ഷിടെ പാട്ടു കേള്‍ക്കാതെയായി കൊടുംകാട്ടില്‍ ചിന്ത എങ്ങോട്ടു പോകണമെന്നറിയാതെ അന്തിച്ചു നിന്നു. ചുറ്റും അന്ധകാരവും ചീവീടുകളുടെ അലോസരശബ്ദവും അലറിവിളിച്ചു ചിന്ത ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ദൂരേക്ക്‌ ഓടും തോറും അന്ധകാരം കൂടി കൂടി വന്നു മുള്‍ചെടികളില്‍ കുരങ്ങി കാലുകള്‍ വരഞ്ഞു കീറി അന്ധകാരത്തെ ഭയന്നോടിയ ചിന്ത കാട്ടുമരത്തിലിടിച് ബോധരഹിതനായി.
അടുത്ത പ്രഭാതത്തില്‍ ചിന്ത മറ്റൊരു വഴിലൂടെ പിന്നെയും കാട്കയറും ...

(ലേബല്‍ : മാനസിക വിഭ്രാന്തി  അഥവാ ഭ്രാന്ത്)

Monday, August 15, 2011

മാമ്പഴ പുളിശ്ശേരി


അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ 
  • പഴുത്ത മാങ്ങ – മീഡിയം   2 എണ്ണം  
  • മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
  • മുളകു പൊടി – ഒരു സ്പൂണ്‍
  • പച്ച മുളക് – 5 എണ്ണം 
  • ഉപ്പ് – പാകത്തിന് 
  • തേങ്ങ ചുരണ്ടിയത് – 1 കപ്പ്
  • ജീരകം - ഒരു ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • കടുക് – അര ടേബിള്‍ സ്പൂണ്‍
  • ചുവന്ന മുളക് – 3-4 എണ്ണം
  • കറിവേപ്പില – ഒരു തണ്ട്
  • ഇഞ്ചി  - ഒരു ചെറിയ കഷ്ണം
  • തൈര് – ഒന്നരകപ്പ്
  • ഉലുവ പൊടി – അര ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം :
ഈ കറിയിലെ നായകനായ മാമ്പഴത്തിനെ ചെറിയ കക്ഷണങ്ങളായി മുറിച് മഞ്ഞളും രണ്ടായി കീറിയ പച്ചമുളകുകളും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ചുരണ്ടിയ തേങ്ങയും ജീരകവും ഇഞ്ചിയും കൂടി നന്നായി അരച്ച് ആ കുഴമ്പ് വേവിച്ച മാമ്പഴത്തില്‍ ചേര്‍ത്തിളക്കുക. ഇനി അടുപ്പിലെ തീ കുറച്ച ശേഷം തരിഇല്ലാതെ നന്നായി കലക്കിയ തൈരു ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച് ഉലുവപൊടിയും ചേര്‍ത്തിളക്കിയാല്‍ നല്ല ഗ്രഹാതുരത തുളുബുന്ന മാമ്പഴ പുളിശ്ശേരി റെഡി. 


(രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇവന്‍ അരങ്ങത് നിക്കും എന്നതും ഒരു മേന്മയാണ്)


Thursday, July 7, 2011

എന്റെ കഥയുടെ പേര്, "ആദ്യ കൂടികാഴ്ച" ... ഡിങ്ങ്....ങ്ങ്....

പതിവ് പോലെ അന്നും സൂര്യന്‍ കിഴക്ക് ഉദിച്ചു, ടിന്റുമോന്‍ അതിരാവിലെ 8മണിക്ക് രണ്ടുകണ്ണും വലിച്ചു തുറന്നു... ഡര്‍ര്‍....ര്‍...ര്‍..., ടിന്റുമോന്‍ അതീവ സന്തോഷവാനായിരുന്നു ഇന്നാണ് ആ സുദിനം, ഇന്നാണ് ടിന്റുമോന്‍ പിങ്കിമോളെ പെണ്ണ് കാണാന്‍ പോകുന്നത്. ടിന്റുമോന്‍ പെട്ടന്ന് റെഡി ആയി ഫെയര്‍ & ലൌലി 100gm എടുത്തു അഞ്ചു മില്ലി ഏഷ്യന്‍ പെയിന്റില്‍ ചാലിച്ച് തേചു നിറക്കുറവ് അഡ്ജസ്റ്റ് ചയ്തു, രാവിലെ 10.30നു തന്നെ ബ്രോക്കര് കുട്ടപ്പന്‍ ചേട്ടനെയും പാചു അമ്മാവനെയും കൂട്ടി  കഥാനായികയുടെ വീട്ടിലെത്തി ഭാവി അമ്മായിഅപ്പന്‍ ഞങ്ങളെ സ്വീകരിച്ഇരുത്തി "വരു..വരൂ ഇരിക്ക്, ദാ ഇതാണ് പെണ്ണിന്റെ അമ്മാവന്‍, ദെ ഇതു എന്റെ മോന്‍, ഇപോ BSc പഠിക്കാ (അളിയോ...തമ്പി അളിയോ)  , പിന്നെ അങ്ങേരുടെയം അമ്മാവന്റെയും എന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടായിരുന്നു വര്‍ത്താനം പറച്ചില്‍. (ഒന്ന് നിര്‍ത്തുന്റെ അമ്മാവാ കഥാ നായികയോട് രംഗപ്രവേശം ചയ്യാന്‍ പറയു) ...എന്റെ ആത്മഗതം ദൈവം കേട്ടു "ഡീ ചായ കൊണ്ട് വരാന്‍ പറയ്"  മോനെ മനസിലൊരു ലഡ്ഡു പൊട്ടി .....ഡിങ്ങ് ....ഡിങ്ങ് ....(ഈ പുരാവസ്തുക്കള്‍ ചുറ്റം ഇരിക്കുബോള്‍ എങ്ങനാ എന്റെ നായികയെ ഒന്ന് നേരെ നോക്കുന്നെ, ഹും വരട്ടെ രണ്ടും കല്‍പ്പിച്ചു നോക്കാം..ഹല്ല പിന്നെ) നായിക ചായയുമായി  മന്ദം മന്ദം കടന്നു വന്നു (ലവള് സാരിയില്‍ അല്ല ചുരിദാറിലാ മുല്ലപൂവും ഇല്ല...എന്റെ സ്വോപ്നത്തിലെ പെണ്ണുകാണല്‍ എങ്ങനെ അല്ലായിരുന്നു...ആ പോട്ട്) അവള്‍ അല്പം നാണത്തോടെ ചിരിച്ചു കൊണ്ട് ചായ എന്റെ നേരെ നീട്ടി, ഞാന്‍ ആ ചായ മേടിച് ടീപോയില്‍ വച്ച് എന്നിട്ട് നായികേ ഒന്നൂടെ നോക്കി (ഹും...ലുക്ക്‌ ഒകെ, ഇനി ജനറല്‍  നോളജ് ടെസ്റ്റ്‌ കൂടി പാസായാല്‍ ഇവള്‍ക്ക് ലൈഫിന്റെ പാതി ടികെറ്റ്‌ കൊടുക്കാം) പിന്നെ അവിടെ നടന്ന സംസാരം ഒന്നും ചെവിയില്‍ കേറില്ല..അവളുടെ മുഖം / ആ നാണതോടെയുള്ള  ചിരി അത് മനസിന്റെ സ്ക്രീനില്‍ മാറി മാറി കാണിക്കുന്നു...ഇടക്ക് കുട്ടപ്പന്‍ ചേട്ടന്‍ എന്നെ തട്ടി പറഞ്ഞു "എന്തേലും ചോദിയ്ക്കാന്‍ ഉണ്ട്ടെല്‍ പോയി ചോദിക്ക്..." ഞാന്‍  നായിക നില്ക്കുന്നടുത്തേക്ക് നടന്നു അകെ ഒരു പരിഭ്രമം, എന്ത് ചോദിക്കും ആദ്യം പേര് ചോദിക്കാം..അല്ലേല്‍ അത് വേണ്ട, ..."ഹ..ഹലോ.. "  എവിടാ പഠിച്ചേ? "മാര്‍ ഇവനിയോസിലായിരുന്നു" ഏതാ കോഴ്സ് ? "BSc - Physics" ...OK,  ഇപ്പോള്‍ എന്ത് ചെയ്യുന്നു ? "ഒന്നും ചെയ്യുന്നില്ല ...." ങേ ...അതെന്താ പ്ലസ്‌ടുനു പോകാരുന്നല്ലോ..." ഡിംഗ്...... നായക ടിന്റുമോനെ ഒന്ന് തുറിച്ചു നോക്കി o_O എന്നിട്ട് ചിരി അടക്കാന്‍ പാട്‌പെടുന്നു, പെട്ടന്ന് ടിന്റുമോന്റെ ബുദ്ധി ഉണര്‍ന്നു..."ഹല്ലാ ഐ മീന്‍ എംഎസി..." പിന്നെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി ഉണ്ടായില്ല ...."ഒകെ, കാണാം" പറഞ്ഞു ടിന്റുമോന്‍ ഒരു വിധം അവിടന്ന് എസ്കേപ്പായി.... മാനവും പോച്ച്...മര്യാദയും പോച്ച് ... "ഹെന്റെ ശ്രീ പപ്പനാവ ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരബദ്ധം പറ്റല്ലേ..."

"എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ?
എന്തെല്ലാം..എന്തെല്ലാം..മോഹങ്ങളാണെന്നോ?
നാലകം കെട്ടേണം നാലാളെ കൂട്ടേണം
പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം
താലിക്കുതങ്കമുരുക്കേണം
എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ്‌
ഇവളെന്നും വാഴേണം
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല" !!!  
(നോട്ട് ദ പോയിന്റ് : കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികം മാത്രം)

Wednesday, June 29, 2011

Photoshop Painting

ഫോടോഷോപ്പിലെ ആദ്യ പെയിന്റിംഗ് പരിശ്രമം, തുണി ഒകെ വരയ്ക്കാന്‍ പഠിച്ചു വരുന്നയൂള്ളൂ, അതോണ്ട് ഇതൊരു നഗ്നചിത്രം. നിങള്‍ ഇപ്രവശ്യത്തെക്ക് എന്നോട് ക്ഷമി.

Saturday, April 23, 2011

ചലിയേ കുംചന് മോ തും

തിരുവിതാംകൂര്‍ മഹാരാജാവും പ്രശസ്ത സംഗീതന്ജനുമായ ശ്രീ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ വളരെ പ്രസിദ്ധമായ കീര്‍ത്തനം. "ബ്രിന്ദാവന്‍ സാരംഗി " എന്ന രാഗത്തിലാണ് ഈ കീര്‍ത്തനം ചിട്ടപെടുത്തിയിട്ടുള്ളത്. ഈ പാട്ടിനോടുള്ള അതിയായ ഇഷ്ടം കൊണ്ട് ബ്ലോഗില്‍ ചേര്‍ത്തു.

പല്ലവി
ചലിയേ കുംചന് മോ തും
ഹം മില് ശ്യാംമ് ഹരീ

അനുപല്ലവി
1) ദേഖോ ജമുനാരേ ബഹി സുന്ദര് -അതീ നീര് ഭരീ
2) ഝോഡിയെ കേസേ മോകും മേ തോ -തേരോ ഹാദ് ധരീ
3) സുനിയേ കോയല് കേ ബോല് -പിയാ ക്യാ കഹരീ

പല്ലവി
പ്രിയ സഖീ ! നമുക്ക്‌ ആ വള്ളികുടിലിലേക്ക് പോകാം,
അവിടെ പോയി സുന്ദരനായ കൃഷ്ണനെ കാണാം.


അനുപല്ലവി
യമുനാ നദി മനോഹരമായി ഒഴുകുന്നത് നീ കാണുന്നില്ലേ?
എന്നെ കൂടാതെ എങ്ങനെ പോകും സഖീ, ഞാന്‍ നിന്റെ കൈയില്‍ പിടിചിരിക്കുകയല്ലേ.
നീ ആ കുയിലിന്റെ പാട്ട് കേള്‍ക്കു, അത് പ്രിയന്‍റെ വാക്ക് തന്നെയല്ലേ?

Friday, February 18, 2011

ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂവണിയുമോ?

ഈ വേള്‍ഡ് കപ്പില്‍ മറ്റേതു ടീമിനെക്കളും വിജയ സാധ്യത ഇന്ത്യക്കുണ്ട്, മുഖ്യമായും ഇന്ത്യയില്‍ വച്ച് ഇന്ത്യന്‍ ടീമിനെ കീഴടക്കുക അത്ര എളുപ്പമല്ല. സേവാഗ്, സച്ചിന്‍, ഗംഭീര്‍, ധോനി, യുവരാജ്‌, കോഹിലി, പഠാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പ് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്പിന്നിനെ തുണക്കുന്ന പിചുകളില്‍ ഹര്‍ഭജന്‍ നയിക്കുന്ന സ്പിന്നെര്സില്‍ ആവും ഇന്ത്യന്‍ ബോളിംഗ് പ്രതീക്ഷ.

മികച്ച ഫാസ്റ്റ് ബോളെര്‍സ് ഇല്ലയെന്നതാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന ന്യൂനത സഹീര്‍ഖാന്‍ മികവ് പുലര്‍ത്തുന്നുണ്ടങ്കിലും മറ്റു ഫാസ്റ്റ് ബോളെര്‍സ് ഒന്നും സ്ഥിരതയുള്ള പ്രകടനം നടത്തുന്നില്ല, ആദ്യ ഓവറുകളില്‍ തന്നെ വിക്കെറ്റ്‌ നേടി എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബോളെര്‍സ് പാടുപെടേണ്ടി വരും. 

ബോളിങ്ങിലെ കുറവ് ബാറ്റിങ്ങില്‍ പരിഹരിക്കാനാവും ഇന്ത്യയുടെ ശ്രമം മികച്ച ഓപ്പണിഗ് കിട്ടിയാല്‍ ഇന്ത്യ വല്യ സ്കോറുകള്‍ പടുത്തുയര്‍ത്തുമെന്നു ഉറപ്പാണ്‌ അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഇന്നിഗ്സില്‍ സെവാങ്ങിന്റെ ഫോം നിര്‍ണ്ണായകമാകും. സെവാങ്ങിനോപ്പം സച്ചിന്‍ ഓപ്പണ്‍ ചെയ്യുന്നതിന് പകരം ഗംഭീറിനെ നിയോഗിക്കുകയും അനുഭവസമ്പന്നനായ സച്ചിനെ ഫസ്റ്റ്ഡൌണ്‍ പൊസിഷനില്‍ ഇറക്കുകയും ചെയ്‌താല്‍ ഇന്ത്യന്‍ മധ്യനിരയുടെ പെട്ടന്നുള്ള ഇടിഞ്ഞു വീഴല്‍ ഒഴിവാക്കാം. അവസാന ഓവറുകളില്‍ പഠാനും യുവരാജും നടത്തുന്ന വെടികെട്ടും കാണികളെ രസിപ്പിക്കും. ധോനിയുടെ മികച്ച ക്യപ്ടന്‍സിയും ക്രിസ്ടന്റെ തന്ത്രങ്ങളും ഇന്ത്യക്ക് കപ്പ്‌ നേടികൊടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. (വിശ്വാസം അതല്ലേ എല്ലാം !)

Saturday, January 1, 2011

നാനാ സായിപ്പ് (കൂട്ടുക്കാരന്‍ പറഞ്ഞ കഥ)

കോവളത്തിന് സമീപമുള്ള ഒരു തീരാദേശ ഗ്രാമത്തിലെ ബാബു അണ്ണന്‍ ആണ് ഈ കഥയിലെ നായകന്‍, കുറച്ച് ബുദ്ധികുറവ് ഉള്ളത് കൊണ്ട് തന്നെ ആ നാട്ടിലെ മിക്കവാറും എല്ലാ തമാശ കഥകളിലെയും നായകനും പുള്ളി തന്നെ. ബാബു അണ്ണന് പ്രതേൃകിച്ചു പണി ഒന്നും ഇല്ല, സഹോദരങ്ങളും അളിയന്മാരും ഗള്‍ഫില്‍ ആയതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഇരിക്കെ ബാബു അണ്ണന്റെ അളിയന്‍ ഗള്‍ഫില്‍ നിന്നും വന്നു, അളിയന്‍ ബാബു അണ്ണന് ഒരു ബര്‍മൂഡയും ടിഷര്‍ട്ടും സണ്‍ഗ്ലാസും ഒകെ കൊണ്ട് കൊടുത്തു. ഈ പുതിയ ഡ്രസ്സ്‌ ഒകെ ഇട്ടു ബാബു അണ്ണന്‍ രാവിലെ തന്നെ കറങ്ങാന്‍ഇറങ്ങി കുറെ നേരം നാട്ടിലെ ബസ്‌ സ്റ്റാന്‍ഡില്‍ ഒകെ ചുറ്റി തിരിഞ്ഞ ശേഷം ബാബു അണ്ണന്‍ നേരെ കോവളം ബീച്ചിലേക്ക്‌ പോയി. പുതിയ ബര്‍മൂഡയും ടി ഷര്‍ട്ടും ഒകെ ഇട്ടു് ബാബു അണ്ണന്‍ സായിപ്പന്മാരുടെ ഇടയിലൂടെ വെയിലുംകൊണ്ട് കുറെ നേരം ചുറ്റിതിരിഞ്ഞു  നടന്നു പിന്നെ നടന്നു തളര്‍ന്നപ്പോള്‍ അടുത്ത് കണ്ട പെട്ടി കടയില്‍ പോയി നാരങ്ങ വെള്ളം മേടിച്ച് കുടിചു എന്ന്ട്ട് ഒരു നാനയും വാങ്ങി ബീച്ചില്‍ വന്നു മലര്‍ന്നു കിടന്നു നാന വായന തുടങ്ങി. ആ നേരത്താണ് ബാബു അണ്ണന്റെ നാട്ടുകാരനും കോവളം ബീച്ചിലെ സ്ഥിരം കപ്പലണ്ടി കച്ചവടകാരനുമായ തങ്കന്‍ ബീച്ചിലൂടെ കപ്പലണ്ടിയുമായി വരുന്നത്.    

തങ്കന്‍ : സാര്‍ര്‍... പീനട്ട് ...വെരി ഗുഡ്‌ പീനട്ട്..
ബാബു അണ്ണന്‍ : നോ..നോ... 
തങ്കന്‍ " പീനട്ടേ....പീനട്ടേ..." എന്നും വിളിച്ചോണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോളാണ് സായിപ്പ്‌ വായിക്കുന്ന നാനാ സിനിമാ വാരിക ശ്രദ്ധയില്‍ പെട്ടത്, " ങേ നാനാ വായിക്കുന്ന സായിപ്പോ??? തങ്കന്‍ അത്ഭുതതോടെ  പിന്നെയും സായിപ്പിന്റെ അടുത്തേക്ക്‌ ചെന്ന് " സാര്‍.... പീനട്ട് ...വെരി ഗുഡ്‌ പീനട്ട് എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. 
അപ്പോള്‍ സായിപ്പ് മുഖത്തുന്നു വായിചുകൊണ്ടിരുന്ന നാന മാറ്റികൊണ്ട് "വേണ്ടന്നല്ലഡേ.. പറഞ്ഞത്..."
തങ്കന്‍ : ഡേ ബാബു നീയാ.. ഇതു എന്തരു കോലം ... 
അന്ന് മുതല്‍ ബാബു അണ്ണന് ഒരു വട്ടപേര് കൂടെ കിട്ടി ....."നാനാ സായിപ്പ്‌". 



Thursday, December 30, 2010

ഹാപ്പി ന്യൂ ഇയര്‍ !

മാന്യമഹാ ജനങ്ങളെ....ഈ ബസ്‌ വീതികളെ പുളകം കൊള്ളിച്ചുകൊണ്ട് ഇതാ കടന്നു വരുന്നു നിങ്ങളുടെ സ്വന്തം രണ്ടായിരത്തി പതിനൊന്നു.... ആശീര്‍വദിക്കൂ... അനുഗ്രഹിക്കൂ... 

നിങ്ങള്‍ക്കേവര്‍ക്കും ഐശ്വരിയ പ്രദായകമായ ഒരു നല്ല വര്ഷം വാഗ്ദാനം ചയ്തു കൊണ്ട് ഇതാ കടന്നുവരുന്നു 2011 !!!  

മോഹന വാഗ്ദാനങ്ങള്‍ നല്‍കി കടന്നു വന്ന 2010 വാഗ്ദാനങ്ങള്‍  വര്‍ഷങ്ങള്‍ നിരാശ മാത്രമാണ് നമുക്ക്‌ നല്‍കിയത്, അധികാരത്തില്‍ വരുന്നതിനു മുന്‍പ്‌ 2010 നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊകെയായിരുന്നു..ഡബിള്‍ പ്രമോഷന്‍, സാലറി ഇന്ക്രിമെന്റ്റ്‌, പുതിയ എസ് ക്ലാസ്സ്‌ ബെന്‍സ്‌, ഓഫീസ് ജോലികളില്‍ സഹായിക്കാന്‍ ഒരു  ലബനീസ് സെക്രട്ടറി (age 18-20) എല്ലാ ആഴ്ചയും ഫൈവ് സ്റാര്‍ ഹോട്ടലുകളില്‍ പ്രൊജക്റ്റ്‌ അനാലിസിസ്‌ മീറ്റിങ്ങും ഈറ്റിങ്ങും. എന്നിട്ട് 2010 നമുക്ക്‌ നല്‍കിയതോ ഓവര്‍ ടൈം വര്‍ക്ക്‌ വിത്തൌട്ട് പേ, (ജോലി) ചെയ്യാത്ത തെറ്റുകള്‍ക്ക് മെമ്മോയും, വാര്‍ണിംഗ് ലെറ്ററും....
കഴിഞ്ഞവര്ഷങ്ങള്‍ പോലെ കഠിനഹൃദയന്‍  അല്ല നമ്മുടെ സ്വന്തം 2011, നന്മ നിറഞ്ഞവനും ദാനശീലനും ജനങ്ങളുടെ ക്ഷേമത്തിനായി നില കൊളളുന്നവനും   ആണ്.

നിങ്ങളുടെയും നാടിന്റെയും സര്‍വ്വോപരി ഈ ലോകത്തിന്റെയും വികസനത്തിനും ശാന്തിക്കും സമാധാനത്തിനും വേണ്ടി 2011നെ അശീര്‍വദിക്കൂ....സുസ്വാഗതം ചെയൂ....